കനത്ത മഴ: ഗൃഹനാഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2020) കനത്ത മഴയെ തുടര്‍ന്ന് ഗൃഹനാഥന്‍  ഒഴുക്കില്‍പ്പെട്ട് മരിച്ചു.  അമ്പലത്തറ കുമ്പള തായത്ത് വീട്ടില്‍ ചന്തു (70) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചന്തുവിനെ കാണാതായത്.  


തോട്ടത്തിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഏറെക്കഴിഞ്ഞും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു. സമീപത്തെ ചാലില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് സംശയത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.


Keywords: Kasaragod, Kanhangad, Kerala, News, Man, Rain, Ambalathara, Death,  Heavy rain: Man drown to Death
 

Post a Comment

Previous Post Next Post