സംസ്ഥാനത്ത് കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവന്തപുരം: (www.kasargodvartha.com 14.10.2020) സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാപകമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പതിനൊന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.  

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം, ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്ക് കാരണമായിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Thiruvananthapuram, News, Kerala, Rain, Top-Headlines, Yellow alert, Districts, Heavy rain in Kerala; Yellow alert declared in 11 districts

Keywords: Thiruvananthapuram, News, Kerala, Rain, Top-Headlines, Yellow alert, Districts, Heavy rain in Kerala; Yellow alert declared in 11 districts

Post a Comment

Previous Post Next Post