ഫാറൂഖ് വധം: പ്രതികള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു ഒരാളെ അറസ്റ്റ് ചെയ്തു; രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

മംഗളുരു: (www.kasargodvartha.com 24.10.2020) ബണ്ട്വാളിലെ ഫാറൂഖിന്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. 

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും പ്രതികളിലൊരാളായ ഖലീലിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം മെല്‍ക്കറില്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഖലീലും കൂട്ടരും ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Farooq murder: Police fire at accused, one arrested, two escape


ഇക്കാര്യം അറിഞ്ഞ പോലീസ് ബണ്ട്വാളില്‍ നിന്ന് ഇവരെ പിന്തുടരുകയായിരുന്നു. ഗുണ്ടിയയിലെത്തിയ ഖലീല്‍ പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിച്ചതിന് പിന്നാലെ ബണ്ട്വാള്‍ ടൗണ്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അവിനാശ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹഫീസ് എന്നയാളും മറ്റൊരു പ്രതിയും ഒരു കുന്നിന്‍മുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സാമുദായിക സംഘര്‍ഷം ഉള്‍പ്പെടെ നിരവധി കേസുകളില്‍ മുഖ്യ പ്രതിയാണ് ഖലീല്‍.  അടുത്തിടെ കല്ലഡുക്കയില്‍ രത്‌നാകര്‍ ഷെട്ടിക്ക് നേരെ ആക്രമണം നടത്തിയ കേസിലും ഖലീല്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു.Keywords: Mangalore, Karnataka, News, Murder-case, Accused, Police, Arrest, Escaped, Farooq murder: Police fire at accused, one arrested, two escape
< !- START disable copy paste -->

Post a Comment

Previous Post Next Post