Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇലക്ട്രിക് പോസ്റ്റിലൂടെ കേബിൾ വലിക്കുന്നതിനിടയിൽ കരാർ ജീവനക്കാരൻ ഷോക്കേറ്റു വീണു ഗുരുതരം

Contract employee was shocked and seriously injured while pulling the cable through the electric post #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.10.2020) കെ ഫോണിനു വേണ്ടി ഇലക്ട്രിക്‌ പോസ്റ്റിലൂടെ കേബിൾ ലൈൻ വലിക്കുന്നതിനിടെ സ്വാകര്യ കമ്പനിയിലെ കരാർ തൊഴിലാളി ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു.

ആലക്കോട് തേർത്തല്ലി സ്വദേശി രാജേഷ് ജോസഫിനാണ് (48) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ വെള്ളരിക്കുണ്ട് ടൗണിൽ വെച്ചാണ് അപകടം. വെള്ളരിക്കുണ്ട് ടൗണിലെ ട്രാൻസ്ഫോമറിനോട് ചേർന്നുള്ള സ്ഥലത്തെ ഇല്ട്രിക്‌ പോസ്റ്റിൽ കയറി കെ ഫോണിന്റെ കേബിൾ ലൈൻ വലിക്കവേ രാജേഷിന് പ്രധാന ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.

Contract employee was shocked and seriously injured while pulling the cable through the electric post

പോസ്റ്റിൽ നിന്നും തെറിച്ചു താഴേക്ക്‌ വീണ രാജേഷിന് തലയ്ക്കും നട്ടെലിനും പരിക്ക് പറ്റി. കൈക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരും കൂടെ ജോലിചെയ്യുന്നവരും രാജേഷിനെ ഉടൻ വെള്ളരിക്കുണ്ടിലെ സ്വാകര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും പ്രഥമ ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാവിലെ മുതൽ കെ ഫോണിന് വേണ്ടി വെള്ളരിക്കുണ്ട് വഴിയുള്ള ഇലക്ട്രിക് പോസ്റ്റിൽ കൂടി കണ്ണൂർ ജില്ലയിലെ സ്വകാര്യ കമ്പനിയിലെ കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഈ സമയം പ്രധാന ലൈൻ ഓഫ് ചെയ്തിരുന്നില്ല. ജോലി ചെയ്യുന്ന കാര്യം ഭീമനടി വൈദ്യുതി ഓഫീസിൽ അറിയിച്ചിരുന്നതായി കെ ഫോൺ കേബിൾ ഉദ്യോഗസ്‌ഥർ പറയുന്നുണ്ടെങ്കിലും ഇതേപ്പറ്റി തങ്ങൾക്ക് യാതൊരു വിധ അറിയിപ്പും കിട്ടിയില്ലെന്നും അനുമതി ഇല്ലാതെയാണ് സ്വകാര്യ കരാർ ജോലിക്കാർ ഇലകട്രിക്‌ പോസ്റ്റിനു മുകളിൽ കയറിയതെന്നും ഭീമനടി സെക്ഷൻ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെ ഫോണിന് വേണ്ടി ലൈനിൽ കരാർ തൊഴിലാളികൾ ജോലി ചെയ്തു വന്നിരുന്നതായി നാട്ടുകാർ പറയുന്നു. വൈദ്യുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്വകാര്യ കരാർ കമ്പനി ഉടമയും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്ന പഴിചാരലുകളെന്ന് നാട്ടുകാർ ആരോപിച്ചു. വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി.

Keywords: Kerala, News, Kasaragod, Vellarikundu, Shock, Electric Post, Electricity, Accident, Employees, Contract employee was shocked and seriously injured while pulling the cable through the electric post.

< !- START disable copy paste -->

Post a Comment