ഫാഷൻ ഗോൾഡിൽ നാടകീയ നീക്കങ്ങൾ; ഡയരക്ടർമാർ സ്വർണ്ണവും രത്നങ്ങളും കടത്തികൊണ്ടു പോയതായി മാനേജിംഗ് ഡയരക്ടറുടെ പരാതി

ചെറുവത്തൂർ: (www.kasargodvartha.com 14.10.2020) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നാടകീയ നീക്കങ്ങൾ. രണ്ടാം പ്രതിയും ജ്വല്ലറി എം ഡി യുമായ ടി കെ പൂക്കോയ തങ്ങള്‍ ജ്വല്ലറി ഡയറക്ടര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ജ്വല്ലറിയുടെ പയ്യന്നൂര്‍ ശാഖയില്‍നിന്ന് സ്വര്‍ണവും വജ്രാഭരണങ്ങളും കടത്തിക്കൊണ്ടുപോയെന്നാണ് കണ്ണൂർ ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരിക്കുന്നത്.

ഇവർ കൊണ്ടുപോയ സ്വർണ്ണത്തിനും വജ്രത്തിനടക്കവുമാണ് ജി എസ് ടി വിഭാഗം പിഴയടക്കാൻ നിർദ്ദേശിച്ചതെന്നാണ് ജ്വല്ലറി അധികൃതരുടെ വാദം. ഫാഷന്‍ ഗോള്‍ഡിന്‍റെ പയ്യന്നൂര്‍ ശാഖയില്‍നിന്ന് നാല് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് അഞ്ചരക്കിലോ സ്വര്‍ണവും 50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും കടത്തിയെന്നാണ് പരാതി. ഡയറക്ടര്‍മാര്‍ സ്വര്‍ണം കടത്തിക്കൊണ്ടുപോയതായി എം ഡി പരാതി നല്‍കിയതോടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാൻ സാധ്യതയുണ്ട്. അതിനിടെ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. 

The managing director complained that the directors had smuggled gold and gems

പണം നിക്ഷേപിക്കാന്‍ ഇടയായ സാഹചര്യം, വരുമാന സ്രോതസ്സ് ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. ഡയറക്ടര്‍മാര്‍ക്കെതിരെയും പരാതി വന്നതോടെ വിശദ അന്വേഷണത്തിന് ശേഷമാകും എം സി ഖമറുദ്ദീന്‍ എം എല്‍ എയും, എം ഡി പൂക്കോയ തങ്ങളെയെയും ചോദ്യം ചെയ്യുക.

ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എ എസ് പി വിവേക് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. 

Keywords: Kerala, News, Kasaragod, Gold, Jewellery, Case, Police, Complaint, Crime branch, Top-Headlines, M C Qamarudheen, Pookoya Thangal, Fashion Gold, Dramatic moves in fashion gold; The managing director complained that the directors had smuggled gold and gems.
< !- START disable copy paste -->


Post a Comment

Previous Post Next Post