city-gold-ad-for-blogger
Aster MIMS 10/10/2023

20 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ രക്തം ദാനം ചെയ്ത് വേറിട്ട സേവന പ്രവര്‍ത്തനവുമായി ഒരാള്‍

കാസര്‍കോട്: (www.kasargodvartha.com 27.10.2020) ജന്മദിനത്തില്‍രക്തം ദാനം ചെയ്ത് വേറിട്ട സേവന പ്രവര്‍ത്തനവുമായി ഒരാള്‍. കഴിഞ്ഞ ഇരുപതില്‍ പരം വര്‍ഷങ്ങളായി മുടങ്ങാതെ വിവിധ ആശുപത്രികളിലെ ബ്ലഡ് ബാങ്കില്‍ രക്തം ദാനം നല്‍കി പിറന്നാള്‍ ആഘോഷിക്കുകയാണ് റോട്ടറി ക്ലബ് പ്രസിഡണ്ടും ഐ എം എ യുടെ ഭാരവാഹിയും ആശുപത്രിയിലെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജനാര്‍ദ്ദന നായ്ക്ക്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസിന് പഠിക്കുന്ന സമയത്താണ് രക്തദാനം ആരംഭിച്ചത്.അഞ്ചു വര്‍ഷം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്കിലും കഴിഞ്ഞ 16 വര്‍ഷത്തോളമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് രക്തദാനം ചെയ്തു വരുന്നത്. 

20 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ രക്തം ദാനം ചെയ്ത് വേറിട്ട സേവന പ്രവര്‍ത്തനവുമായി ഒരാള്‍

ഇത്തവണ പിറന്നാള്‍ ദിനത്തില്‍ ഒരു ആപ്പിള്‍ മരത്തൈ നട്ടതും ജന്മദിനാഘോഷത്തിന് ഏറെ പുതുമയേകി.പതിവു പോലെ ഭാര്യ എം രൂപശ്രീ, മകന്‍ തേജസ്, മകള്‍ ഹിമജ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം സഹപ്രവര്‍ത്തകര്‍ക്കും മറ്റും മധുരവിതരണവും ക്ഷേത്ര ദര്‍ശനവും നടത്തി പിറന്നാള്‍ മധുരം പങ്കുവെച്ചു.

20 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ രക്തം ദാനം ചെയ്ത് വേറിട്ട സേവന പ്രവര്‍ത്തനവുമായി ഒരാള്‍

ഡോ. സി എച്ച് ജനാര്‍ദ്ദന നായ്ക്കിന്റെ വ്യത്യസ്തമായ ജന്മദിനാഘോഷം തികച്ചും മാതൃകാപരവും വേറിട്ടതുമാണെന്ന് ഐ എം എം പ്രസിഡണ്ട് ഡോ. ബി നാരായണ നായ്ക്ക് പറഞ്ഞു.

20 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ രക്തം ദാനം ചെയ്ത് വേറിട്ട സേവന പ്രവര്‍ത്തനവുമായി ഒരാള്‍

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് രക്തദാനം നടത്തി പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ടതെന്ന് ഡോക്ടര്‍ ജനാര്‍ദ്ദന നായ്ക്ക് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

20 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ രക്തം ദാനം ചെയ്ത് വേറിട്ട സേവന പ്രവര്‍ത്തനവുമായി ഒരാള്‍

Keywords: Kasaragod, Kerala, News, Doctor, Birthday, Blood donation, Doctor with a unique service activity who has donated blood on his birthday for 20 years

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL