city-gold-ad-for-blogger
Aster MIMS 10/10/2023

പെട്ടെന്ന് ഒരു ദിവസം തന്നില്‍ നിന്നും അകന്ന് പോയ കുഞ്ഞനിയത്തിയുടെ ഓര്‍മ്മയില്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ആറാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി

കാസര്‍കോട്: (www.kasargodvartha.com 15.10.2020) പെട്ടെന്ന് ഒരു ദിവസം തന്നില്‍ നിന്നും അകന്ന് പോയ കുഞ്ഞനിയത്തിയുടെ ഓര്‍മ്മയില്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ആറാം ക്ലാസ് വിദ്യാര്‍ഥിനി. വലിയപൊയ്യില്‍ നാലിലാങ്കണ്ടം ജി യു പി സ്കൂളിലെ വിദ്യാര്‍ഥിനി ധനലക്ഷ്മിയാണ് വീഡിയോ ആല്‍ബം പുറത്തിറക്കിയത്. 
പെട്ടെന്ന് ഒരു ദിവസം തന്നില്‍ നിന്നും അകന്ന് പോയ കുഞ്ഞനിയത്തിയുടെ ഓര്‍മ്മയില്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ആറാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി


 
ചെറുവത്തൂർ വലിയപൊയില്‍ സി. ഡി ബിനോയിയുടെയും സജ്ന ബിനോയിയുടെയും മകളാണ് ധനലക്ഷ്മി. തന്റെ കുഞ്ഞനിയത്തിയുടെ ഓര്‍മ്മയില്‍ കവിത എഴുതി സംഗീതം പകര്‍ന്ന് ആലപിച്ച് അഭിനയിച്ച് വീഡിയോ ആല്‍ബം പുറത്തിറക്കിയ പതിനൊന്ന് വയസ്സുകാരി ധനലക്ഷ്മി ഇന്ന് താരമാണ്.

2017 സെപ്തംബര്‍ 18നായിരുന്നു കുഞ്ഞനിയത്തിയുടെ ജനനം. ഒരു വര്‍ഷവും നാലുമാസവും കഴിഞ്ഞ് 2019 ജനുവരിയില്‍ മരിച്ചു. ധനലക്ഷ്മിക്ക് തന്റെ 8-ാം വയസ്സിലാണ് കുഞ്ഞനിയത്തിയെ കിട്ടിയത്. ജന്മനാ ആരോഗ്യ പ്രയാസത്തോടെയായിരുന്നു ജനനം. പിന്നീട് കുഞ്ഞിന്റെ എല്ലാകാര്യത്തിനും മുന്‍കൈയെടുത്തത് ധനലക്ഷ്മി തന്നെയായിരുന്നു. കുഞ്ഞ് മരിച്ചതോടെ പിന്നീട് തനിച്ചായത് പോലെ. അതിന് ശേഷം ആ ഓര്‍മ്മകള്‍ ഒരു ഡയറിയില്‍ സ്ഥിരമായി കുറിച്ച് വെക്കുമായിരുന്നു ധനലക്ഷ്മി. 
പെട്ടെന്ന് ഒരു ദിവസം തന്നില്‍ നിന്നും അകന്ന് പോയ കുഞ്ഞനിയത്തിയുടെ ഓര്‍മ്മയില്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ആറാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി



വീഡിയോ ആൽബത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചത് ധനലക്ഷ്മി തന്നെയാണ്. പാടി അഭിനയിച്ചതും ധനലക്ഷ്മിതന്നെ. നീ എങ്ങുപോയി എന്ന് പേരിലാണ് വീഡിയോ ആല്‍ബം. പ്രകാശനം കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം നിര്‍വ്വഹിച്ചു. ജി യു പി എസ് നാലിലാങ്കണ്ടം സ്കൂളിലെ അധ്യാപകന്‍ മധു, സംഗീത അധ്യാപകന്‍ പ്രശാന്ത് നീലേശ്വരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ധനലക്ഷ്മി കവിതയെകുറിച്ചും വീഡിയോ ആൽബത്തെ കുറിച്ചും വിശദീകരിച്ചു. അമ്മ സജ്ന ബിനോയും സന്നിഹിതയായിരുന്നു.

നേരത്തെ നിപ കേരളത്തില്‍ ഭീതി ഉണര്‍ത്തിയിരുന്ന സമയത്ത് നിപയെ കുറിച്ച് കവിത എഴുതി സ്കൂളില്‍ അവതരിപ്പിച്ചിരുന്നു. അതിന് ശേഷം കോവിഡ് 19നും ലോക്ഡൗണും വന്നതോടെ കോവിഡ് പ്രതിരോധത്തിനായി സ്വന്തമായി കവിത എഴുതി പാടി അഭിനയിച്ച വീഡിയോ ആല്‍ബം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായി നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വി വി മനോജ്കുമാറാണ് അന്ന് ആല്‍ബം പ്രകാശനം ചെയ്തത്. ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയതിനാല്‍ ഓണപ്പാട്ടിന്റെ ഈണത്തിലായുരുന്നു പാട്ട്. കവിതയോടൊപ്പം പേപ്പറും കാര്‍ഡ് ബോഡും മൈദമാവും കൊണ്ട് മനോഹരമായ പല രൂപങ്ങളും ധനലക്ഷ്മിയുണ്ടാക്കുന്നുണ്ട്. പൂക്കളും വാഹനങ്ങളുടെ രൂപവും കാര്‍ഡ് ബോഡിലും പേപ്പറിലും നിര്‍മ്മിക്കുന്നതാണ് ഇപ്പോള്‍ ധനലക്ഷിയുടെ പ്രധാന ഹോബി. കൂടാതെ മൈദമാവുണ്ടാക്കി അതില്‍ ശില്പങ്ങളുണ്ടാക്കും.

കഴിഞ്ഞ രണ്ട് വര്‍ഷമായി ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുന്നുണ്ട്. പ്രശാന്ത് നീലേശ്വരത്തിന് കീഴിലാണ് സംഗീത പഠനം.


Keywords:  Kasaragod, Kerala, News, Student, Sisters, Death, Video, Dhanalakshmi, released, Dhanalakshmi, a sixth class student, released a video album in memory of sister who passed away

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL