ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നവ ദമ്പതികള്‍ മരിച്ചു

മംഗളൂരു: (www.kasargodvartha.com 27.10.2020) ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നവ ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രികരായ പ്രിയ ഫെര്‍ണാണ്ടസ് (25), റയാന്‍ ഫെര്‍ണാണ്ടസ് (30) എന്നിവരാണ് മരിച്ചത്. 

തൊക്കോട്ട് ഓവര്‍ബ്രിഡ്ജില്‍ വെച്ചാണ് ലോറി ബൈക്കുമായി കൂട്ടിയിടിച്ചത്. 

ഭര്‍ത്താവായ റയാന്‍ ഫെര്‍ണാണ്ടസാണ് ബൈക്ക് ഓടിച്ചിരുന്നത്. ബജല്‍ നിവാസികളായ ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്.

ഇരുവരും ഉള്ളാലിലെ ബംഗര ലെയിനിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു.

Couple died when the lorry collided with the bike


തൊക്കോട്ട് ഓവര്‍ ബ്രിഡ്ജ് വഴി വന്ന ലോറി ഉള്ളാളിലേക്ക് തിരിയാന്‍ ശ്രമിക്കുന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ലോറി ദമ്പതികള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങി ഏതാനും മീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. പ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. റയാന്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഫാദര്‍ മുള്ളര്‍സ് ആശുപത്രിയില്‍ ജോലി കഴിഞ്ഞ് പ്രിയയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.Keywords: Mangalore, Karnataka, News, Lorry, Bike, Accident, wife, Husband, Dead, Couple died when the lorry collided with the bike

Post a Comment

Previous Post Next Post