മംഗളൂറു, മൈസൂറു ദസറകള്‍ക്ക് തുടക്കം

മംഗളൂറു: (www.kasargodvartha.com 17.10.2020) കോവിഡ് മാനദണ്ഡങ്ങളില്‍ നിറംമങ്ങി മൈസൂറു-മംഗളൂറു ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ചാമുണ്ഡിക്കുന്നിന്‍ മുകളില്‍ ചാമുണ്ഡേശ്വരി വിഗ്രഹത്തില്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും ബംഗളൂറു ജയദേവ കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി എന്‍ മഞ്ചുനാഥും പുഷ്പാര്‍ച്ചന നടത്തി നിലവിളക്ക് തെളിച്ചതോടെയാണ് 10 ദിവസ ഉത്സവം ആരംഭിച്ചത്.

രാജകുടുംബം പ്രത്യേകമായി നടത്താറുള്ള ആഘോഷവും കോവിഡ് പശ്ചാത്തലത്തില്‍ ശുഷ്‌കമായാണ് സംഘടിപ്പിക്കുന്നത്. മംഗളൂറു ദസറ കുദ്രോളി ഗോകര്‍ണ്ണനാഥ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കര്‍ണ്ണാടക എന്‍ ആര്‍ ഐ ഫോറം മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആരതി കൃഷ്ണ ഉദ്ഘാടനം ചെയ്തു.

മംഗളാദേവി, കദ്രി മഞ്ചുനാഥ, മറിയമ്മ, മാരിഗുഡി, കട്ടീല്‍ ദുര്‍ഗ്ഗ പരമേശ്വരി, ധര്‍മ്മസ്ഥല മഞ്ചുനാഥ, കുക്കെ സുബ്രഹ്മണ്യ തുടങ്ങിയ ക്ഷേത്രങ്ങളിലും ഉത്സവം തുടങ്ങി.


Keywords: news, Karnataka, Mangalore, Minister, Inauguration, COVID-19, Festival,  Beginning of Mangalore and Mysore Dasara
 

Post a Comment

Previous Post Next Post