മേയറുടെ നേതൃത്വത്തില്‍ ബീഫ് സ്റ്റാള്‍ പരിശോധന
Oct 14, 2020, 16:14 IST
മംഗളൂരു: (www.kasargodvartha.com 14.10.2020) മേയര്‍ ദിവാകറിന്റെ നേതൃത്വത്തില്‍ മംഗളൂറു കോര്പ്പറേഷന് ആരോഗ്യ വിഭാഗം ബുധനാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ബീഫ് സ്റ്റാളുകള്‍ പരിശോധിച്ചു. അനധികൃത കശാപ്പും വില്പനയും നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണിത്.
അനധികൃത വില്‍പ്പന നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് താക്കീത് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പൂര്‍ണ്ണിമ കിരണ്‍കുമാര്‍, കൗണ്‍സിലര്‍ സുധീര്‍ ഷെട്ടി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.