Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്‍സാറിന്റെ പുഞ്ചിരി തൂകുന്ന മുഖം ഇനി ഓര്‍മ്മ മാത്രം; മരണം വിശ്വസിക്കാനാകാതെ സഹപാഠികള്‍: കണ്ണീരൊഴുക്കി നാട്ടുകാര്‍

ചട്ടഞ്ചാല്‍ എം ഐ സി കോളജിലെ ബികോം വിദ്യാര്‍ത്ഥിയായിരുന്ന അന്‍സാര്‍ Ansar is no more #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (www.kasargodvartha.com 04.10.2020) ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ച അന്‍സാറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

പൂച്ചക്കാട് തെക്കുപുറത്തെ പരേതനായ ഹമീദ് ഖദീജ ദമ്പതികളുടെ മകന്‍ അന്‍സാര്‍ (22) ആണ് വെള്ളിയാഴ്ച വൈകുന്നേരം ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.

ചട്ടഞ്ചാല്‍ എം ഐ സി കോളജിലെ ബികോം വിദ്യാര്‍ത്ഥിയായിരുന്ന അന്‍സാര്‍. കോവിഡിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകള്‍ എഴുതി കഴിഞ്ഞ ദിവസം സഹപാഠികളോട് യാത്ര പറഞ്ഞ് സന്തോഷം പങ്കുവെച്ച് പരിഞ്ഞതായിരുന്നു.

അന്‍സാറിന്റെ മരണവിവരം ഞെട്ടലോടെയാണ് സഹപാഠികള്‍ കേട്ടത്. അവര്‍ക്ക് പ്രിയപ്പെട്ട സഹപാഠിയെ നഷ്ടപ്പെട്ടത് ഇനിയും വിശ്വസിക്കാനായിട്ടില്ല.


പാഠ്യേതര പ്രവര്‍ത്തനങ്ങളിലൊക്കെ അന്‍സാര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എപ്പോഴും പുഞ്ചിരിതൂകുന മുഖമായിരുന്നു അന്‍സാറിന്റേതെന്ന് സഹപാഠികളും അധ്യാപകരും പറഞ്ഞു.

സല്‍സ്വഭാവിയായിരുന്ന അന്‍സാറിന്റെ വിനയവും എല്ലാവരോടുമുള്ള പെരുമാറ്റവും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. എല്ലാവര്‍ക്കും അവനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പോലും അന്‍സാറിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നു.

എപ്പോഴും തമാശകള്‍ പറഞ്ഞ് നീങ്ങുന്ന അന്‍സാര്‍ കലാലയത്തിന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് അധ്യപകരും പറയുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് പലര്‍ക്കും അവന്റെ മുഖം ഒരു നോക്കു കാണാനാകാത്ത വിഷമമായിരുന്നു.

നമ്മുടെ അന്‍സാര്‍ മനസ്സില്‍ എന്നും ജീവിക്കുമെന്നാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്. അത്രയ്ക്ക് ഇഷ്ടമായിരുന്നു തങ്ങള്‍ക്ക് അന്‍സാറിനെയെന്ന് കൂട്ടുകാര്‍ പറഞ്ഞു.

ബന്ധുവിന്റെ തട്ടുകടയില്‍ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകവേ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അന്‍സാര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ ആദ്യം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ലൂരുവിലേക്കു കൊണ്ട് പോവുകയായിരുന്നു.

മംഗളൂരുവിലേക്ക് പോകുന്ന വഴിമധ്യേയാണ് മരണം സംഭവിച്ചത്.
കൂട്ടിയിടിച്ച ബൈക്കിലുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അന്‍സാറിന്റെ മരണവിവരമറിഞ്ഞ് ഗള്‍ഫിലുള്ള രണ്ട് സഹോദരന്‍മാരില്‍ ഒരാള്‍ നാട്ടിലെത്തിയിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Bekal, Poochakadu, Accident, Death, Student, Ansar is no more

Post a Comment