നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം; വഴിയാത്രക്കാരനുൾപ്പടെ 2 പേർക്ക് പരിക്ക്

മംഗളൂരു: (www.kasargodvartha.com 23.10.2020) നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലേക്കും തെരുവുവിളക്ക് തൂണിലേക്കും ഇടിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം. ദേശീയപാത 66 ലെ കൊട്ടേക്കർ സങ്കോലിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഹോദരനോടൊപ്പം പിറകിൽ യാത്ര ചെയ്തിരുന്ന അശ്വിത്ത് (17) ആണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശിയും അംഗടിപദവ് അനന്ത ഗ്യാസ് ഏജൻസി ഉടമയുമായ ഗോപാല-ശോഭ ദമ്പതികളുടെ മകനാണ്. ഡിവൈഡറിലേക്ക് ഇടിക്കുന്നതിനുമുമ്പ് ബൈക്ക് കാൽനടയാത്രക്കാരനെയും ഇടിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അശ്വിനി (21) നെയും കാൽനടയാത്രക്കാരനെയും ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.

Bike accident Ashwith death

മഞ്ചേശ്വരത്ത് നിന്ന് മംഗളൂരുവിലേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് ദേശീയപാത മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഡിവൈഡറിലേക്കും തെരുവുവിളക്ക് തൂണിലേക്കും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അശ്വിത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

നാഗുരി ട്രാഫിക് പോലീസ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

Keywords: Mangalore, News, Karnataka, Accident, Death, Bike, Road, Youth, Obituary, National, Top-Headlines, Injured, Hospital, 17-year-old dies after bike rams into the divider, light pole.

< !- START disable copy paste -->


Post a Comment

Previous Post Next Post