Join Whatsapp Group. Join now!
Aster MIMS 10/10/2023

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍; പൊലീസും മണൽ കടത്തുകാരനും മാനസികമായി പീഡിപ്പിച്ചതായി പരാതി

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയില്‍ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Young man in critical condition after attempting suicide #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 19.09.2020) ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയില്‍ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ ചാലക്കുന്നിലെ രാഹുലിനെ(23)ആണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. പൊലിസും മണൽ കടത്തുകാരനും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യാശ്രമമെന്നാണ് പരാതി.


രാഹുലിന്  സിന്‍സാര്‍ എന്നയാള്‍ 40,000 രൂപ നല്‍കാനുണ്ടായിരുന്നു. ഇത് ആവശ്യപ്പെട്ടപ്പോള്‍ പണം തരുമ്പോള്‍ തിരികെ നല്‍കിയാല്‍ മതിയെന്നു പറഞ്ഞ് സിന്‍സാറിന്റെ മാതാവ് ഇയാളുടെ കാറിന്റെ ആര്‍സി ബുക്ക് നല്‍കിയിരുന്നു. ഈ കാര്‍ വാങ്ങാന്‍ ലക്ഷ്യമിട്ടിരുന്ന മണൽ കടത്തുകാരൻ പോലീസിനെ സ്വാധീനിച്ച് രാഹുലിനെയും അച്ഛന്‍ രാജുവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ സ്റ്റേഷനിലെത്തിയ ഇവരോട് കാറിന്റെ ആര്‍സി തിരിച്ചുനല്‍കണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. പണം കിട്ടിയാലുടന്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ പറയേണ്ടെന്നും മകനെ പോക്സോ കേസില്‍ പ്രതിയാക്കി ജയിലിലടയ്ക്കുമെന്നും ഗള്‍ഫിലേക്ക് തിരികെ പോകാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയെ കാണാമെന്നും അവര്‍ പറയുന്നതുപോലെ ചെയ്യാമെന്നും അറിയിച്ചപ്പോള്‍ നിങ്ങള്‍ ഒരേ ജാതിക്കാരല്ലേ, അവര്‍ അധികകാലം ഇവിടെയുണ്ടാകില്ല, അപ്പോള്‍ കാണാമെന്നും ഭീഷണിപ്പെടുത്തിയെന്നും രാഹുലിന്റെ അച്ഛന്‍ രാജു പരാതിപ്പെട്ടു. നടന്ന സംഭവങ്ങൽ  ആശുപത്രിയിലെത്തിയ പൊലീസുകാര്‍ക്ക് രാഹുല്‍ മൊഴി നല്‍കിയതായും രാജു പറയുന്നു.

ഷാര്‍ജയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന രാഹുല്‍ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഡിസംബറില്‍ തിരികെ പോകാനിരുന്നതാണ്. ഇക്കാര്യം പറഞ്ഞപ്പോഴാണ് നിന്നെ പോക്സോ കേസില്‍ അകത്തിടുമെന്നും ഗള്‍ഫിലേക്ക് പോക്കുണ്ടാകില്ലെന്നും ഭീഷണിപ്പെടുത്തിയത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് രാഹുല്‍ പറയുന്നത്.

Keywords: Kasaragod, news, Kerala, suicide-attempt, Police, sand mafia, hospital, Top-Headlines, case, Young man in critical condition after attempting suicide 

Post a Comment