Join Whatsapp Group. Join now!
Aster MIMS 10/10/2023

എം സി ഖമറുദ്ദീന്‍ 1 കോടി രൂപ വാങ്ങി വഞ്ചിച്ചതായി യുവതിയുടെ പരാതി; ടൗണ്‍ പോലീസ് കേസെടുത്തു

പയ്യന്നൂര്‍ വെളളൂര്‍ നങ്കാലത്ത് ഹൗസില്‍ അബ്ദുള്‍ സാലിയുടെ ഭാര്യ സീനത്തിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് എം എല്‍ എക്കെതിരെ കേസെടുത്തത് Woman complaint against MC Qamaruddin; Town police registered a case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 23.09.2020) മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനെതിരെ 1,000,5,000 കോടി രൂപ വാങ്ങി വഞ്ചിച്ചതിന് യുവതിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

ഇതോടെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഒമ്പതായി. പയ്യന്നൂര്‍ വെളളൂര്‍ നങ്കാലത്ത് ഹൗസില്‍ അബ്ദുള്‍ സാലിയുടെ ഭാര്യ  സീനത്തിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് എം എല്‍ എക്കെതിരെ കേസെടുത്തത്. 2009 മെയ് 30 മുതല്‍ ഘട്ടം ഘട്ടമായാണ് ഇത്രയും തുക നല്‍കിയത്.

നിക്ഷേപമായി വാങ്ങിയ പണത്തിന് ലാഭമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയില്ലെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.


ജ്വല്ലറിയുടെ ഹെഡ് ഓഫീസ് സ്ഥിതിചെയ്തിരുന്ന ചെറുവത്തൂര്‍ ചന്തേര പോലീസ് സ്‌റ്റേഷനിലാണ് കൂടുതല്‍ കേസുള്ളത്. 60 ലേറെ കേസുകളാണ് ചന്തേരയില്‍ മാത്രം എടുത്തത്.

ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്.


Keywords: Kasaragod, Kerala, News, MLA, M.C.Khamarudheen, Case, Police, Manjeshwaram, Woman complaint against MC Qamaruddin; Town police  registered a case
< !- START disable copy paste -->

Post a Comment