കെട്ടിടത്തിന്റെ രണ്ടാം നില നിർമാണം അനധികൃതമാണെന്ന് കാണിച്ച് പൊളിച്ചു മാറ്റാൻ പഞ്ചായത്ത് നോട്ടീസ്
Sep 24, 2020, 18:33 IST
ഉദുമ: (www.kasargodvartha.com 24.09.2020) കെട്ടിടത്തിന്റെ രണ്ടാം നില നിർമാണം അനധികൃതമാണെന്ന് കാണിച്ച് പൊളിക്കണമെന്ന് പഞ്ചായത്ത്. കെ എസ് ടി പി റോഡില്‍ പള്ളത്ത് സ്ഥിതി ചെയ്യുന്ന സംഗമം കോപ്ലക്സിലെ രണ്ടാം നിലയാണ് പൊളിച്ച് നീക്കാന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവായത്. കേരള പഞ്ചായത്ത് ആക്ടിലെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് പൊളിച്ചുമാറ്റാൻ നടപടി സ്വീകരിച്ചത്.
കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടങ്ങൾക്കു വിരുദ്ധമായും, റെയിൽവേ അതോറിറ്റിയുടെ നിരാക്ഷേപ പത്രം ഇല്ലാതെയും പഞ്ചായത്ത് അനുമതി ഇല്ലാതെയുമാണ് നിലവിലുള്ള കെട്ടിടത്തിന്റെ മുകളിൽ രണ്ടാം നില അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
പൊളിച്ചുമാറ്റാന്‍ തയ്യാറാകാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. രേഖാമൂലം 15 ദിവസത്തിനകം കാരണം ബോധിപ്പിക്കാത്ത പക്ഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി നോട്ടീസിൽ അറിയിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്തംഗം ഹമീദിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
Keywords: Kasaragod, Uduma, Kerala, News, Panchayath-Member, Uduma panchayat member orders demolition of illegally constructed second floor