Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലയിൽ രണ്ടിടത്തായി വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന 5 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിലായി; പ്രതികളിൽ ഒരാളുടെ വിട്ടിൽ നടത്തിയ റെയിഡിൽ 20 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു

Two youths nabbed with 5 kg cannabis in car Another 24 kg of cannabis was seized during a raid on the house of one of the accused#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 28.09.2020) ജില്ലയിൽ രണ്ടിടത്തായി വൻ കഞ്ചാവ് വേട്ട. നീലേശ്വരം പള്ളിക്കരയിൽ നിന്നും മധൂർ ആർ ഡി നഗറിൽ നിന്നുമായാണ് കഞ്ചാവ് പിടിച്ചെടുത്തത്. കാസർകോട്ട് നിന്നും ചെറുവത്തൂർ കൊവ്വലിലേക്ക് കെ എൽ 14 യു 8889 നമ്പർ ഹുണ്ടായ് ഐ 10 കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ നീലേശ്വരം പള്ളിക്കരയിൽ പിടിയിലായതോടെയാണ് മധൂർ ആർ ഡി നഗറിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കാൻ കഴിഞ്ഞത്.

Two youths nabbed with 5 kg cannabis in car Another 24 kg of cannabis was seized during a raid on the house of one of the accused.

മധൂർ പാറക്കട്ട ആർ ഡി നഗറിലെ അബ്ദുസ്സമദ് (49), ഉദുമ പളളത്തെ പി റഫീഖ് (41) എന്നിവരെയാണ് നീലേശ്വരം എക്സൈസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.



പ്രതി സമദിന്റെ ക്വാർട്ടേഴ്സിൽ നടത്തിയ റെയിഡിലാണ് പിന്നീട് 20 കിലോ കഞ്ചാവ് കൂടി പിടിച്ചെടുക്കാൻ കഴിഞ്ഞു. ജില്ലയിൽ കഞ്ചാവ് എത്തിച്ച്, കൊടുക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് വ്യക്തമായിട്ടുണ്ട്.

കർണ്ണാടകയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ച തെന്നാണ് ഇവർ എക്സൈസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ എക്സൈസ് ഈ മൊഴി വിശ്വസത്തിലെടുത്തിട്ടില്ല. ജില്ലയിൽ തന്നെ കഞ്ചാവിൻ്റെ സംഭരണ കേന്ദ്രങ്ങൾ ഉണ്ടെന്ന് തന്നെയാണ് എക്സൈസ് കരുതുന്നത്.

റെയിഞ്ച് ഇൻസ്‌പെക്ടർ സാദിഖ്, പ്രിവന്റീവ് ഓഫീസർ വിനോദൻ, സിഇഒ മാരായ നിഷാദ്, മഞ്ജുനാഥൻ, മനാസ്, പ്രതീഷ്, ശരത്ത്, സിജിൻ, രതീഷ്‌, ഡ്രൈവർ വിജിത്ത് എന്നിവർ ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.

Keywords: Kerala, News, Kasaragod, Ganja, Ganja seized, Raid, Accused, Arrest, House, Car, Custody, Top-Headlines, Two youths nabbed with 5 kg cannabis in car Another 24 kg of cannabis was seized during a raid on the house of one of the accused.






< !- START disable copy paste -->

Post a Comment