ക്ഷേത്ര മുറ്റത്ത് മൂന്ന് പൂജാരികൾ കൊല്ലപ്പെട്ട നിലയിൽ

ക്ഷേത്ര മുറ്റത്ത് മൂന്ന് പൂജാരികൾ കൊല്ലപ്പെട്ട നിലയിൽ

മംഗളുരു: (www.kasargodvartha.com 11.09.2020) ക്ഷേത്ര മുറ്റത്ത് മൂന്ന് പൂജാരികൾ കൊല്ലപ്പെട്ട നിലയിൽ. മാണ്ഡ്യ ജില്ലയിലെ ശ്രീ അരകേശ്വര ക്ഷേത്രത്തിന്റെ മുറ്റത്ത് വെള്ളിയാഴ്ചയാണ് സംഭവം. പുരോഹിതരുടെ തല കല്ലുകൊണ്ട് തകർത്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. അക്രമികൾ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ തുറന്ന് നാണയങ്ങൾ ബാക്കിയാക്കി എല്ലാ കറൻസി നോട്ടുകളും അപഹരിച്ച് ഓടി രക്ഷപ്പെട്ടു. അരകേശ്വര ക്ഷേത്രത്തിലെ പൂജാരിമാരായ ആനന്ദ് (42), ഗണേഷ് (55), പ്രകാശ് (60) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Three priests found dead in Mandya temple

അതിരാവിലെ തന്നെ ക്ഷേത്ര വാതിലുകൾ പകുതി തുറന്നുകിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ഗ്രാമവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്. അക്രമികൾ മൂന്നിൽ കൂടുതൽ ആളുകളായിരിക്കാമെന്നും അവരുടെ ഉദ്ദേശ്യം പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയാണെന്നും പോലീസ് സംശയിക്കുന്നു. ആക്രമണകാരികളെ കണ്ടെത്താൻ മാണ്ഡ്യ പോലീസ് സ്നിഫർ നായ്ക്കളുടെ സഹായം തേടിയിരുന്നു. അതേസമയം, മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ എക്സ് ഗ്രേഷ്യ നൽകുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രഖ്യാപിച്ചു. അക്രമികളെ സംസ്ഥാന സർക്കാർ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. അന്വേഷണത്തിനായി അഞ്ച് പൊലീസ് ടീം രൂപീകരിച്ചതായി മാണ്ഡ്യ പൊലീസ് സൂപ്രണ്ട് കെ പരശുരാമ പറഞ്ഞു.
Keywords: Karnataka, News, Temple, Murder, Police, Case, Robbery, Pujari, Funds, Stone, Three priests found dead in Mandya temple.

< !- START disable copy paste -->

0 Comments: