Join Whatsapp Group. Join now!
Aster MIMS 10/10/2023

ശശികല ജയില്‍ മോചിതയാവുന്നു

വി കെ ശശികല അടുത്ത ജനുവരി 27ന് മോചിതയായേക്കും |Shashikala will be released from jail #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

മംഗളൂരു: (www.kasargodvartha.com 15.09.2020) തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴിയും എ ഐ എ ഡി എം കെ നേതാവുമായ വി കെ ശശികല അടുത്ത ജനുവരി 27ന് മോചിതയായേക്കും. വിവരാവകാശ പ്രകാരമുള്ള അപേക്ഷക്ക് ബംഗളൂറു സെൻട്രൽ ജയിൽ ഇൻഫർമേഷൻ ഓഫീസർ ആർ ലത നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയിൽ മോചിതയാവാൻ അവർ 10 കോടി രൂപ പിഴ അടക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ തടവ് വർഷം കൂടി നീളും.
Mangalore, news, Karnataka, Jail, court, Top-Headlines, Shashikala will be released from jail


എന്നാൽ ശശികലയുടെ മോചനം ഈമാസം അവസാനം ഉണ്ടാവുമെന്ന് അവരുടെ അഭിഭാഷകൻ എൻ രാജ സെന്തൂർ പാണ്ട്യൻ പറഞ്ഞു. കോടതി നിർദ്ദേശിച്ച പിഴ ഒടുക്കാൻ സജ്ജരാണ്. പരോൾ ഇളവുകൾ തടവു ദിനങ്ങൾ കുറക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷ. വിവിധ കാലയളവിൽ അവർ അനുഭവിച്ച തടവിനിടയിൽ അവകാശപ്പെട്ട പരോൾ ദിനങ്ങൾ ഉപയോഗിച്ചിട്ടില്ല.

2017 ഫെബ്രുവരി 15നാണ് സുപ്രിംകോടതി വിധിയെത്തുടർന്ന് കീഴടങ്ങിയത്. ജയലളിതയും പ്രതിയായിരുന്നുവെങ്കിലും വിധി വരുന്നതിന്റെ രണ്ട് മാസം മുമ്പ് മരണപ്പെടുകയായിരുന്നു.


Keywords: Mangalore, news, Karnataka, Jail, court, Top-Headlines, Shashikala will be released from jail

Post a Comment