പയ്യന്നൂർ: (www.kasargodvartha.com 16.09.2020) പോലീസ് ഒത്താശയോടെയുള്ള ആക്രമണങ്ങൾ പയ്യന്നൂരിൽ തുടർക്കഥയാകുന്നതായി രാജ് മോഹൻ ഉണ്ണിത്താൻ എം പി പ്രസ്താവനയിൽ വ്യക്തമാക്കി. പോലീസിന്റെ തണലിലും സംരക്ഷണയിലുമാണ് നിരന്തരമായി പയ്യന്നൂരിൽ സാമൂഹ്യവിരുദ്ധർ കോൺഗ്രസ് സ്മൃതി മണ്ഡപങ്ങൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. തുടർച്ചയായുള്ള അക്രമണങ്ങളിൽ മൂരികോവ്വലിലെ സജിത്ത് ലാൽ മന്ദിരവും, സ്‌തൂപവും മുതൽ ചൊവ്വാഴ്ച രാത്രി ഇരുട്ടിന്റെ മറവിൽ തകർക്കപ്പെട്ട കോറോം നോർത്തിലെ രാജീവ് ഗാന്ധി സ്തൂപം വരെ എത്തി നിൽക്കുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ക്രമ സമാധാനപാലനം മറന്നുപോയ പോലീസുകാരാണ് പയ്യന്നൂരിൽ ഉള്ളത്. സർക്കാർ ഇവർക്കെതിരെ നടപടി എടുക്കാൻ തയ്യാറാകണം. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രസ്താവനയിൽ അറിയിച്ചു.
Keywords: Payyannur, news, Kerala, Rajmohan Unnithan, MP, Attack, Police, Police-sponsored attacks continue in Payyanur: Rajmohan Unnithan MP