ഒമാനില്‍ 536 പേര്‍ക്ക് കൂടി കോവിഡ്; 8 മരണം

ഒമാനില്‍ 536 പേര്‍ക്ക് കൂടി കോവിഡ്; 8 മരണം

മസ്‌കത്ത്: (www.kasargodvartha.com 16.09.2020) ഒമാനില്‍ പുതുതായി 536 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 91,196 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് 250 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 84,363 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 805 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.

Muscat, News, Gulf, World, Top-Headlines, COVID-19, health, Health-Department, hospital, Death, Oman reports 536 covid new cases, 8 deaths

Keywords: Muscat, News, Gulf, World, Top-Headlines, COVID-19, health, Health-Department, hospital, Death, Oman reports 536 covid new cases, 8 deaths

0 Comments: