Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖമറുദ്ദീന്‍ വിഷയം: പ്രക്ഷോഭം ജില്ലയില്‍ വ്യാപിപ്പിക്കാന്‍ ബി ജെ പി

ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു Khamaruddin issue: BJP wants to spread agitation in the district #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 12.09.2020) കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ തല്‍സ്ഥാനത്ത് തുടരുന്നത് ജനങ്ങളോടും, ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ഖമറുദ്ദീന്‍ തട്ടിപ്പ് നടത്തിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അംഗീകരിച്ചു. അതുകൊണ്ടാണ് പണം തിരിച്ചു നല്‍കാന്‍ സമയപരിധി നീട്ടിനല്‍കിയതും, തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതും. യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചെന്ന് മേനി പറയുന്നവര്‍ എം എല്‍ എ സ്ഥാനം രാജിവക്കാന്‍ ഖമറുദ്ദീനോടാവശ്യപ്പെടാത്തത് യു ഡി എഫിനും ലീഗിനും നിക്ഷേപ തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ശരിവക്കുന്നതാണ്.

ജനപ്രതിനിധിയെന്ന നിലയില്‍ രാജ്യത്തെ നിയമ വ്യവസ്ഥകളെ ലംഘിച്ച് നടത്തിയതിന് ശിക്ഷാ നടപടി വിധിക്കേണ്ടത് മുസ്ലിം ലീഗല്ല, കോടതിയാണ്. പണം തിരിച്ചുനല്‍കാന്‍ സമയ പരിധി നിശ്ചയിച്ചത് ഇരകളെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും കേസുകള്‍ പിന്‍വലിപ്പിക്കാനാണ്. പണം തിരിച്ചു നല്‍കാന്‍ എന്നതിന്റെ പേരില്‍ വീണ്ടും കോടികള്‍ സമ്പാദിക്കാനുള്ള അനുവാദമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം നല്‍കിയതെന്ന് യോഗം ആരോപിച്ചു.


ജനവഞ്ചന തെളിയിക്കപ്പെട്ടിട്ടും എം എല്‍ എ സ്ഥാനം നിലനിര്‍ത്താന്‍ യു ഡി എഫും ലീഗും നടത്തുന്ന പൊറാട്ടുനാടകം ഇനിയും ഏറെക്കാലം മുന്നോട്ടു പോകില്ല. ഇരകള്‍ നീതിക്കായി നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ചേരാനും, ഖമറുദ്ദീന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്താനുമാണ് ബി ജെ പിയുടെ തീരുമാനം. പോലീസും സംസ്ഥാന സര്‍ക്കാരും ഖമറുദ്ദീനെ  സംരക്ഷിക്കുകയാണെന്ന് ബി ജെ പി യോഗം കുറ്റപ്പെടുത്തി.

ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ പി സുരേഷ് കുമാര്‍, അഡ്വ. വി. ബാലകൃഷ്ണന്‍ ഷെട്ടി, പി. രമേശ്, ഉത്തര മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, M.C.Khamarudheen, Issue, Protest, BJP, Muslim-league,  Khamaruddin issue: BJP wants to spread agitation in the district

Post a Comment