കാഞ്ഞങ്ങാട്: (www.kasarkodvartha.com 08.09.2020) കാറിൽ കടത്തികൊണ്ടു വന്ന 81 ലിറ്റർ കർണ്ണാടക മദ്യം എക്സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കൂട്ടാളി ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കാഞ്ഞങ്ങാട് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ട് റോഡ് വെച്ച് ഹോസ്ദുർഗ്ഗ് എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ എം രാജീവനും സംഘംവും ചേർന്നാണ് മദ്യവേട്ട നടത്തിയത്.
കെ എൽ 46 എച്ച് 4497 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ടു വന്ന മദ്യമാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. പള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ പി എ രവീന്ദ്രൻ (42) ആണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Keywords: Kerala, News, Excise, Liquor, Police, Case, Accused, Arrest, Runaway, Investigation, Information, Car, Custody, Excise team seizes 81 litres of Karnataka liquor smuggled in car One was arrested, and the accomplice fled.