ബേക്കൽ : (www.kasargodvartha.com 25.09.2020) ഡി വൈ എഫ് ഐ പ്രവർത്തകന് നേരെ കഞ്ചാവ് മാഫിയാ സംഘത്തിൻ്റെ ആക്രമണം നടന്നതായി പരാതി. പനയാൽ തോക്കാനം മൊട്ട ഫസ്റ്റ് യൂണിറ്റ് മുൻ സെക്രടറി ആനന്ദ് കൃഷ്ണനെ (26) യാണ് പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുണിയയിൽ നിന്നെത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ആശുപത്രിയിൽ കഴിയുന്ന ആനന്ദ്കൃഷ്ണൻ പറഞ്ഞു. കഞ്ചാവ് വിൽപ്പനയെ കുറിച്ച് പരാതി നൽകിയതിൻ്റെ വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. ബ്ലേഡ് കൊണ്ടും കത്തി ഉപയോഗിച്ചുമായിരുന്നു അക്രമം.
ബേക്കൽ പോലിസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് വിൽപ്പന സംഘത്തെ അടിച്ചമർത്തണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ഡിവൈഎഫ്ഐ തച്ചങ്ങാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: DYFI, Stabbed, Injured, Ganja, Bekal, Attack, Complaint, Kanhangad, District-Hospital, DYFI activist stabbed and injured by cannabis mafia.
< !- START disable copy paste -->
< !- START disable copy paste -->