മയക്കുമരുന്ന്: ക്രൈംബ്രാഞ്ച് പൊലീസ് നടിക്ക് വാട്സ്ആപില് നോട്ടീസ് അയച്ചു
Sep 24, 2020, 23:10 IST
മംഗളൂറു: (www.kasargodvartha.com 24.09.2020) നടി അനുശ്രീക്ക് മംഗളൂറു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് വാട്ട്സ്ആപ് വഴി നോട്ടീസ് അയച്ചു. പിന്നാലെ പൊലീസ് സംഘം അവരെത്തേടി ബംഗളൂറുവിലേക്ക് പുറപ്പെടുകയും ചെയ്തു.
പൊലീസ് അറസ്റ്റ് ചെയ്ത മയക്കുമരുന്ന് വിപണനത്തിലെ കണ്ണി ഡാന്‍സറും കൊറിയോഗ്രാഫറുമായ കിഷോര്‍ അമര്‍ ഷെട്ടിയുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണിത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷെട്ടിയുടെ അടുത്ത സുഹൃത്ത് തരുണിനെ ചോദ്യംചെയ്തപ്പോഴാണ് അനുശ്രീയുടെ കാര്യം വെളിപ്പെടുത്തിയത്. അതേസമയം വാട്സ് ആപ് വഴി നോട്ടീസ് കിട്ടിയില്ലെന്ന് അവർ അവതാരകയായ കന്നട ചാനലിൽ അഭിമുഖത്തിനിടെ അനുശ്രീ പറഞ്ഞു.

Keywords: Mangalore, news, Karnataka, Police, Whatsapp, Actress, Drug, Notice, Drugs: The crime branch police sent a notice to the actress on WhatsApp