ഉപ്പള: (www.kasargodvartha.com 22.09.2020) ഡി വൈ എസ് പി നടത്തിയ സ്പെഷ്യൽ റെയിഡിൽ കുടുങ്ങിയത് മൂന്ന് കവർച്ചാ കേസിലെ പ്രതി. ഉപ്പള ഹിദായത്ത് ബസാറിലെ ഇസ്മഈൽ സമീർ (30) എന്ന ആപ്പുവിനെയാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയിഡിൽ സ്ക്വാഡ് അംഗങ്ങളായ മേൽപ്പറമ്പ സ്റ്റേഷനിലെ എസ്ഐ പത്മനാഭൻ, പോലീസുദ്യോഗസ്ഥരായ ലക്ഷ്മി നാരായണൻ, തോമസ്, രാജേഷ്, ഓസ്റ്റിൻ എന്നിവർ പങ്കെടുത്തു.
അധോലോക പ്രവർത്തനങ്ങൾ നടന്നുവരുന്ന ഉപ്പളയിൽ കഞ്ചാവ് - മയക്കുമരുന്ന് സംഘത്തെ തുരത്താൻ ആളൊഴിഞ്ഞ വീടുകളിലും മറ്റും കഴിഞ്ഞ ദിവസം ഡി വൈ എസ് പിയും സംഘവും പരിശോധനടത്തിയതിന് പിന്നാലെയാണ് തുടർച്ചയായ റെയിഡ് നടക്കുന്നത്. മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവടങ്ങളിലെ മണൽകടത്ത് കേന്ദ്രങ്ങളും ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ തകർത്തിരുന്നു.
Keywords: Kerala, News, Uppala, Kasaragod, Melparamba, Accused, Case, DYSP, Raid, Arrest, Police, Defendant in three robbery cases caught in special raid by DYSP.