ലോക്ഡൗൺ സമയത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പോലീസ് ആക്രമിച്ചതായി പരാതി; 6 പോലീസുകാർക്കെതിരെ കേസ്

ലോക്ഡൗൺ സമയത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പോലീസ് ആക്രമിച്ചതായി പരാതി; 6 പോലീസുകാർക്കെതിരെ കേസ്

കാസർകോട്: (www.kasargodvartha.com 16.09.2020) ലോക്ഡൗൺ സമയത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പോലീസ് ആക്രമിച്ചതായി പരാതി. തളങ്കര പള്ളിക്കാല്‍ മജ്റംപള്ളം ഹൗസിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ യൂസഫലി (20) യുടെ പരാതിയിലാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്.


2020 മെയ് 31 ഞായറാഴ്ചയാണ് സംഭവം. ശനിയാഴ്ച യൂസുഫലിയും ഹക്കീമും ബൈക്കില്‍ ടൗണില്‍ മരുന്ന് വാങ്ങാന്‍ പോയിരുന്നു. പിറ്റേന്ന് രാവിലെ വീട്ടില്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ തലേന്ന് ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം സ്റ്റേഷനില്‍ ചെന്ന യൂസുഫലിയില്‍ നിന്ന് ബൈക്കിന്റെ താക്കോലും ലൈസന്‍സും പിടിച്ച് വാങ്ങിയ ശേഷം ആദ്യം രണ്ട് പൊലീസുകാരും പിന്നീട് നാല് പോലീസുകാരും ചേര്‍ന്ന് വളഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവാക്കള്‍ പറയുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി.

സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജോൺ, രജനീഷ്, സജീവൻ, ലിനീഷ്, ജയേശ്, കണ്ടാലറിയുന്ന ഒരാൾ എന്നിവർക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.Also Read: ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാക്കള്‍ക്ക് പോലീസിന്റെ മര്‍ദനം
Keywords: Kasaragod, news, Kerala, Police, police-station, complaint, court, Top-Headlines, Attack,  Complaint of assault by police; Case against 6 policemen

0 Comments: