വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നു; ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യണമെന്ന് കേരള പോലീസ്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നു; ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യണമെന്ന് കേരള പോലീസ്


കോഴിക്കോട്: (www.kasargodvartha.com 02.08.2020) വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നതായുള്ള പരാതികള്‍ വര്‍ദ്ധിച്ചതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യണമെന്ന് കേരള പോലീസ് അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 
 Kozhikode, news, news, Kerala, Police, Whatsapp, complaint,  WhatsApp is being hacked

ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ ടു ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇ മെയില്‍ ഐ ഡി വാട്ട്‌സപ്പില്‍ ആഡ് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണെന്നും പോലീസ് വ്യക്തമാക്കി. 


 നിരവധി പേരാണ് തങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയത്. പലരുടെയും ഡിസ്‌പ്ലേ പിക്ചര്‍(ഡി.പി.) അവരറിയാതെ ഹാക്കര്‍മാര്‍ മാറ്റിയിരുന്നു. മാത്രമല്ല, വാട്‌സ്ആപ്പ് കോണ്‍ടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്പര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇത്തരം അശ്ലീല സന്ദേശങ്ങള്‍ നിറഞ്ഞതായും വ്യാപക പരാതികളുണ്ട്.


Keywords: Kozhikode, news, news, Kerala, Police, Whatsapp, complaint,  WhatsApp is being hacked