ഹരീഷിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ 2 യുവാക്കളെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഹരീഷിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ 2 യുവാക്കളെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുമ്പള: (www.kasargodvartha.com 18.08.2020) നായ്ക്കാപ്പിലെ ഹരീഷിനെ വെട്ടിക്കൊന്ന കേസിൽ പോലീസ് തിരയുന്ന പ്രതിക്കൊപ്പമുണ്ടായിരുന്നതായി സംശയിക്കപ്പെടുന്ന രണ്ട്  യുവാക്കളെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നായ്ക്കാപ്പിലെ റോഷൻ (21), മണി (19) എന്നിവരെയാണ് കുമ്പള കൃഷ്ണ നഗർ എന്ന സ്ഥലത്ത് കുറ്റിക്കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഇരുവരെയും രണ്ടു മരങ്ങളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി കോവിഡ് പരിശോധനയ്ക്കായി മരത്തിൽ നിന്നും മൃതദേഹങ്ങൾ താഴെയിറക്കി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് നായ്ക്കാപ്പിലെ ഓയിൽ മിൽ ജോലിക്കാരനായ ഹരീഷിനെ (38) വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ പോലീസ് സംശയിക്കുന്ന രണ്ടുപേരിൽ ഒരാളുടെ കൂടെ റോഷനും മണിയും തിങ്കളാഴ്ച രാത്രി ഉണ്ടായിരുന്നത്തായി പറയുന്നു.
ഇവരെ ചോദ്യം ചെയ്യുമെന്ന ഭയമായിരിക്കാം ഇരുവരെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് ചുമടിറക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഹരീഷും മറ്റു ചിലരും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. കൊലയുമായി  ബന്ധപ്പെട്ട് രണ്ടു പേരെയാണ് പോലീസ് തിരയുന്നത്. ഇതിൽ ഒരാളുടെ സുഹൃത്തുക്കളാണ് മരിച്ച റോഷനും മണിയും.
അടുത്തടുത്ത ദിവസം മൂന്ന് മരണങ്ങൾ നടന്നത് നാടിനെ നടുക്കിയിരിക്കുകയാണ്. 


Keywords: Kasaragod, Kumbala, Kerala, News, Death, Murder, Youth, Death, Hanged, Two youths have been found hanged in the jungle in connection with the murder of Harish in Kumbala
  < !- START disable copy paste -->

0 Comments: