മരത്തടി കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു

മരത്തടി കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു

ചെറുവത്തൂര്‍: (www.kasargodvartha.com 01.08.2020) മരത്തടി കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു.

ചെറുവത്തൂര്‍ വില്പന നികുതി ചെക്ക് പോസ്റ്റിന് സമീപം ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
 Kasaragod, Kerala, Cheruvathur, News, Goods-lorry, Accident, Timber loaded lorry overturned in Cheruvathur

മരത്തടി കയറ്റി കര്‍ണ്ണാടകയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ചെക്ക് പോസ്റ്റിനടുത്തെത്തിയപ്പോള്‍ റോഡരികിലേക്ക് മറിയുകയായിരുന്നു.

ജി എസ് ടി പേപ്പര്‍ ചെക്ക് പോസ്റ്റില്‍ കാണിക്കുന്നതിനായി റോഡരികിലേക്ക് ഇറക്കുമ്പോഴായിരുന്നു അപകടം.

ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപെട്ടത്. ഇവര്‍ കര്‍ണ്ണാടക സ്വദേശികളാണ്.


Keywords: Kasaragod, Kerala, Cheruvathur, News, Goods-lorry, Accident, Timber loaded lorry overturned in Cheruvathur