city-gold-ad-for-blogger
Aster MIMS 10/10/2023

നൊമ്പരമായി മലമുകളിൽ വൃദ്ധ മാതാപിതാക്കളുടെ ജീവിതം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.08.2020) മലമുകളിലെ ഓലക്കുടിലിൽ വൃദ്ധ മാതാപിതാക്കളുടെ ദുരിത ജീവിതം നൊമ്പരമാകുന്നു. ബളാൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പയാളത്താണ് പടിഞ്ഞാറെ പുരയിൽ സദാശിവനും, ഭാര്യ മണിയും ആരിലും നൊമ്പരം ഉണർത്തി ദുരിത ജീവിതത്തിൽ കഴിയുന്നത്.
നൊമ്പരമായി മലമുകളിൽ വൃദ്ധ മാതാപിതാക്കളുടെ ജീവിതം

നിരപ്പലക പാകിയ കടയിൽ ഫാനോ ഏസിയോ ഇല്ലാത്ത കാലത്ത് ഇതിന്റെ കുറവുകൾ ഒന്നും തന്നെയില്ലാതെ പരപ്പ, എടത്തോട് എന്നിവിടങ്ങളിലെ നാട്ടുകാരെ പുഞ്ചിരിയോടെ താടിയും മുടിയും മിനുക്കി സുന്ദരൻമാരാക്കിയ ബാർബർ ആയിരുന്നു സദാശിവൻ. പടിഞ്ഞാറെ പുരയിൽ സാദാശിവൻ എന്ന പരപ്പക്കാരുടെയും എടത്തോടുകാരുടെയും സ്വന്തം ബാർബർ സദാശിവേട്ടന് പ്രായത്തിനൊപ്പം അപൂർവ്വ രോഗവും പിടിപെട്ടതിനാൽ കരുണയുള്ളവരുടെ മുന്നിലേക്ക്‌ ഇപ്പോൾ സഹായ ഹസ്തം നീട്ടുകയാണ്.

പതിനൊന്നാം വയസിൽ കോട്ടയം ജില്ലയിൽ നിന്നും കാസർകോട്ടെ പരപ്പയിൽ എത്തിയതാണ് സദാശിവൻ. ഈ പ്രായത്തിൽ തന്നെ അന്ന് അത്രയൊന്നും വികസിച്ചിട്ടില്ലാത്ത പരപ്പയിൽ ഒരു ബാർബർ ഷോപ്പ് തുടങ്ങി. വീടുകളിൽ പോയും ആളുകുടെ മുടിയും താടിയും മിനുക്കി നൽകിയ സദാശിവൻ പിന്നീട് എടത്തോടേക്ക് തന്റെ ബാർബർ ഷോപ്പ് മാറ്റി.

നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായിരുന്ന സദാശിവൻ ചേട്ടന് 2017 ലാണ് തലച്ചോറിലേക്കുള്ള ഞരമ്പിൽ തകരാർ സംഭവിച്ചത്. ഇതോടെ കിടപ്പിലുമായി. കിടപ്പിലായ സദാശിവനെ നാട്ടുകാരും സുമനസ്സുകളും കൈകോർത്തു ചികിത്സിച്ചിരുന്നു. വിവിധ ആശുപത്രികളിലായി എട്ട് ലക്ഷം രൂപയോളം ചികിത്സയ്ക്ക് ചിലവായി. എല്ലാം ഊരമതികൾ സഹായിച്ചതുമാണ്.

ബാർബർ അസോസിയേഷൻ ജില്ലാ കമ്മറ്റിയും സദാശിവനെ സഹായിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പാലിയേറ്റിവ് പ്രവർത്തകർ സദാശിവനെ പരിചരിച്ചു മരുന്നുകൾ നൽകുന്നുണ്ടെങ്കിലും മിക്ക മരുന്നുകളും പുറത്ത് നിന്നും വാങ്ങേണ്ടാതാണ്. പ്രതിമാസം പതിനായിരം രൂപയുടെ മരുന്ന് പുറത്തു നിന്നും വാങ്ങേണ്ടി വരുന്നെന്നു സദാശിവന്റെ ഭാര്യ മണി കാസർകോട് വാർത്തയോട് പറഞ്ഞു.

പയാളം മലമുകളിലെ മലഞ്ചെരുവിൽ ഓലകൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടും കെട്ടിയ കുടിലിലാണ് ഇപ്പോൾ സദാശിവനും ഭാര്യ മണിയും താമസിക്കുന്നത്. ആളനക്കമില്ലാത്ത ഇവിടെ ഈ രണ്ട് വൃദ്ധ ദമ്പതികൾ നയിക്കുന്നത് ദുരിത പൂർണ്ണമായ ജീവിതമാണ്. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ഇവർ രണ്ടു പേരും വിവാഹം കഴിഞ്ഞു മറ്റു ജില്ലയിലാണ്.

സ്വന്തം പേരിൽ 60സെന്റ്‌ സ്ഥലം ഉള്ളതിനാൽ സദാശിവന് മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നുമില്ല. സ്ഥലം ഉണ്ട് എന്നല്ലാതെ ഇതിൽ കാര്യമായി വരുമാനവും ഇല്ല. ആദ്യം താമസിച്ച വിട് നിലംപതിച്ചതിനാൽ നാട്ടുകാരാണ് ഇപ്പോൾ ഷെഡ് കെട്ടി കൊടുത്തിരിക്കുന്നത്. പരസഹായം ഇല്ലാതെ ഒന്ന് എഴുന്നേറ്റ് ഇരിക്കുവാൻ പോലും കഴിയാത്ത സദാശിവൻ അലിവുള്ള മനസുകളെ തേടുകയാണ്. മറ്റൊന്നിനുമല്ല, പട്ടിണിയെങ്കിലും മാറ്റാൻ.

ബേങ്ക്  അക്കൗണ്ട് വിവരങ്ങൾ 

Account Holder: SADASHIVAN P
Account Number: 1913 0 1000 22 379
Bank/Branch: Federal /PARAPPA
IFSC: FDRL0001913

കൂടുതൽ വിവരങ്ങൾക്ക്: 9497600276 (എം രാധാമണി പ്രസിഡണ്ട് ബളാൽ ഗ്രാമ പഞ്ചായത്ത്),
9447649713 രാജു കട്ടക്കയം (വൈസ് പ്രസിഡണ്ട് ബളാൽ ഗ്രാമ പഞ്ചായത്ത്)



Keywords: News, Kerala, Kasaragod, Vellarikundu, Parents, Need Help, Wife,  The life of the elderly parents at the top of the hill
 


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL