നഗരം 'കീഴടക്കി' തെരുവുപട്ടികള്‍; ആംബുലന്‍സുകളെ പോലും വെറുതെ വിടുന്നില്ല

നഗരം 'കീഴടക്കി' തെരുവുപട്ടികള്‍; ആംബുലന്‍സുകളെ പോലും വെറുതെ വിടുന്നില്ല

കാസര്‍കോട്: (www.kasargodvartha.com 02.08.2020) നഗരത്തില്‍ തെരുവുപട്ടികളുടെ ശല്യം രൂക്ഷം. നിര്‍ത്തിയിടുന്ന ആംബുലന്‍സുകളെയും വെറുതെവിടുന്നില്ല. ആംബുലന്‍സിനടിയില്‍ചെന്ന് വയറുകളും മറ്റും കടിച്ചുപറിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ട 108 ആംബുലന്‍സിനു നേരെയായിരുന്നു പരാക്രമം. 

വയറുകള്‍ കടിച്ചുമുറിച്ചതിനെ തുടര്‍ന്ന് തകരാറിലായ ആംബുലന്‍സ് തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് സേവനത്തിനായി ഓടിയത്. നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുപട്ടി ശല്യം ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.


SUMMARY: Street dogs make trouble for normal life in Kasaragod