മിക്ക സമയവും ഫോണിൽ കളി; വഴക്ക് പറഞ്ഞ അമ്മയെ മകൻ കുത്തിക്കൊന്നു

മിക്ക സമയവും ഫോണിൽ കളി; വഴക്ക് പറഞ്ഞ അമ്മയെ മകൻ കുത്തിക്കൊന്നു


മാണ്ഡ്യ: (www.kasargodvartha.com 02.08.2020) മിക്ക സമയവും ഫോണിൽ കളിക്കുന്നതിന് വഴക്ക് പറഞ്ഞ അമ്മയെ മകൻ കുത്തിക്കൊന്നു. കർണാടകയിലെ മാണ്ഡ്യയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മാണ്ഡ്യ സ്വദേശിനി ശ്രീലക്ഷ്മി (45) യാണ് മകന്‍ മനുശര്‍മ (21) യുടെ കുത്തേറ്റ് മരിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മനുശര്‍മ മിക്ക സമയവും ഫോണില്‍ കളിക്കുന്നതിന് അമ്മ പലതവണ വഴക്ക് പറഞ്ഞിരുന്നു. ഫോൺ ഉപയോഗം കാരണം പഠിത്തത്തില്‍ പിറകോട്ട് പോയെന്നും ശ്രീലക്ഷ്മി  പറയുമായിരുന്നു. ഇതേ കാര്യത്തെ ചൊല്ലി വ്യാഴാഴ്ചയും ഇവർ തമ്മിൽ വഴക്കാവുകയും ഒടുവിൽ മകൻ അമ്മയെ കുത്തുകയുമായിരുന്നു. കുത്തേറ്റ ശ്രീലക്ഷ്മി തൽക്ഷണം മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.എന്നാല്‍ ബന്ധുക്കള്‍ സംഭവം മറച്ചു വെക്കുകയായിരുന്നു. ശ്രീലക്ഷ്മി ജീവനൊടുക്കിയെന്നാണ് ഇവർ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ നാട്ടുകാർ  പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ മകന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.Keywords: Karnataka, News, Son, Stabbed, Mobile Phone, Top-Headlines, Murder, Family, Natives, Police, Complaint, Son stabbed mother to death for complaining playing in phone