city-gold-ad-for-blogger
Aster MIMS 10/10/2023

ഓപ്പറേഷൻ ക്ലീൻ കിറ്റ്; കാസർകോട്ട് മൂന്ന് പാക്കിംഗ് കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്; ശർക്കരയിൽ തൂക്കത്തിൽ തട്ടിപ്പ് കണ്ടെത്തി

കാസർകോട്: (www.kasargodvartha.com 22.08.2020) ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ തട്ടിപ്പു നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ക്ലീൻ കിറ്റിൻ്റെ ഭാഗമായി കാസർകോട്ടും വിജിലൻസ് റെയിഡ്.
ഓപ്പറേഷൻ ക്ലീൻ കിറ്റ്; കാസർകോട്ട് മൂന്ന് പാക്കിംഗ് കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്; ശർക്കരയിൽ തൂക്കത്തിൽ തട്ടിപ്പ് കണ്ടെത്തി


സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ കാസർകോട്ടെയും കാഞ്ഞങ്ങാട്ടെയും പാക്കിംഗ് കേന്ദ്രങ്ങളിലായിരുന്നു റെയിഡ്. പരിശോധനയിൽ ശർക്കരയിൽ തൂക്കത്തിൽ വെട്ടിപ്പ് നടന്നതായി കണ്ടെത്തി.

50 മുതൽ 100 ഗ്രാം വരെ ശർക്കര തൂക്കത്തിൽ വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. കാസർകോട് വിജിലൻസ് ഡി വൈ എസ് പി ഡോ. ബാലൂഷണൻ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കാഞ്ഞങ്ങട്ടെ രണ്ടും കാസർകോട്ടെ ഒന്നും പാക്കിംഗ്‌ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നാണു സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പ് നടക്കുന്നതായി പുറത്ത് വന്നിട്ടും വെട്ടിപ്പ് തുടരുന്നുവെന്നാണ് ശർക്കരയിൽ തൂക്കത്തിലുണ്ടായ വെട്ടിപ്പ് തെളിയിക്കുന്നത്.

പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നത്. മിക്ക പാക്കിങ് സെന്‍ററുകളിലേയും ഓണക്കിറ്റുകളിൽ കാണപ്പെട്ടത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങളാണ്.

500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. ശർക്കരയുടെ തൂക്കത്തിൽ 50 ഗ്രാം മുതൽ 100 ഗ്രാം വരെ കുറവുള്ളതായി കണ്ടെത്തി. ചില പാക്കറ്റുകളിൽ നിർമാണ തീയതി, പാക്കിങ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. ചില കിറ്റുകളിൽ എല്ലാ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.

ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് വിജിലൻസ് സൂചിപ്പിച്ചു.



Keywords: Kasaragod, Kerala, News, Vigilance-raid, District, Fraud, Operation Clean Kit; Vigilance raid at Kasargod packing centers; Fraud was found in the jaggery

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL