city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; മരണസഖ്യ 34 ആയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2020) കാസർകോട്ട് വീണ്ടും കോവിഡ് മരണം. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 25 ഓളം പേരാണ് മരിച്ചത്. മരണ സഖ്യ ഉയരാൻ തുടങ്ങിയതോടെ ജാഗ്രതയോടെയുള്ള പ്രവർത്തനം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ അബ്ദുല്ല (55) ആണ് ബുധനാഴ്ച മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; മരണസഖ്യ 34 ആയി

നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. അബ്ദുല്ലയുടെ സഹോദരന് നേരത്തെ കോവിഡ് പോസിറ്റീവായിരുന്നെങ്കിലും രോഗം ഭേദമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും.

ഭാര്യ: നഫീസ. മക്കള്‍: നസിയ, നബീല്‍, നസീബ, നബീന, നിഹാല്‍. മരുമക്കള്‍: നാസര്‍, അക്ബര്‍, റാശിദ്.

Keywords: Kerala, News, Kasaragod, Kanhangad, COVID, Corona, Death, Treatment, Virus, Hospital, Health, one more COVID death at Kasaragod.
< !- START disable copy paste -->
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL