മുചക്ര സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് ലോട്ടറി സ്റ്റാള്‍ ഉടമയായ വികലാംഗന് ഗുരുതര പരിക്ക്

മുചക്ര സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് ലോട്ടറി സ്റ്റാള്‍ ഉടമയായ വികലാംഗന് ഗുരുതര പരിക്ക്

ബോവിക്കാനം: (www.kasargodvartha.com 02.08.2020) മുചക്ര സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് ലോട്ടറി സ്റ്റാള്‍ ഉടമയായ വികലാംഗന് ഗുരുതര പരിക്കേറ്റു. പരവനടുക്കത്ത് ലോട്ടറി സ്റ്റാള്‍ നടത്തുന്ന രാമകൃഷ്ണന്‍ നായര്‍ (57)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാന പാതയിലെ മുളിയാര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

കാസര്‍കോട് ഭാഗത്ത് നിന്നും മുള്ളേരിയ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന രാമകൃഷ്ണന്റെ മുചക്ര വാഹനത്തില്‍ എതിരെ നിന്നും വന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെ ഉടന്‍ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചത്.

Keywords: Kasaragod, Kerala, Bovikanam, News, Lottery, Injured, Accident, lottery stall owner was seriously injured in accident