Join Whatsapp Group. Join now!
Aster MIMS 10/10/2023

ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ കാസർകോട് സ്വദേശി മൈസൂരിൽ പിടിയിൽ

Kasargod resident arrested in Mysore for defrauding jewellery owner #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മൈസൂർ: (www.kasargodvartha.com 29.08.2020) ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ കാസർകോട് സ്വദേശി പോലീസ് പിടിയിൽ. കാസർകോട് ആലംപാടി മിനി എസ്റ്റേറ്റ് റഹ്‌മാനിയ നഗറിലെ എസ് എ ഹമീദ് അലി (46) യെയാണ് മൈസൂർ ലഷ്‌കർ പോലീസ് അറസ്റ്റ് ചെയ്തത്.

ലഷ്കർ മോഹല്ല കെ ആർ ഹോസ്പിറ്റൽ റോഡിലെ ശ്രീ മാതാജി ജ്വല്ലറി ഉടമയായ ഇന്ദർ ചന്ദിനെ കബളിപ്പിച്ച് 35 ലക്ഷത്തിന്റെ സ്വർണ്ണവും കാറും തട്ടിയെടുത്തെന്നാണ് പരാതി. 2019 ഒക്ടോബറിൽ ഹമീദലി ജ്വല്ലറി ആരംഭിക്കുകയും ഇന്ദർ ചന്ദുമായി ചെറിയ രീതിയിൽ ബിസിനസ് ഇടപാടുകൾ നടത്തി വിശ്വാസം നേടിയെടുക്കുകയും പിന്നീട് ഇയാളിൽ നിന്ന് സ്വർണ്ണക്കട്ടി കൈപ്പറ്റി മുഴുവൻ തുക നൽകാതിരിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

ബാക്കി തുക ആവശ്യപ്പെട്ടിട്ടും നൽകാതായതോടെ പരാതിക്കാരനായ ഇന്ദർ ചന്ദ് പോലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ലഷ്‌കർ പോലീസ് ലോഡ്ജിൽ വെച്ചാണ് പ്രതിയെ പിടികൂടിയതെന്നും സ്വർണ്ണ കട്ടികൾ കഷണങ്ങളാക്കി പലർക്കായി വിറ്റുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായും പോലീസ് പറയുന്നു.

Kerala, News, Kasaragod, Native, Mysore, Arrested, Cheating, Fraud, Gold, Jeweller, Owner, Car, Seized, Money, Kasargod resident arrested in Mysore for defrauding jewellery owner.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ബംഗളൂരുവിൽ നിന്ന് അര കിലോയോളം സ്വർണം വീണ്ടെടുത്തുവെന്നും കൈവശമുണ്ടായിരുന്ന ആഡംബര കാർ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. 

Keywords: Kerala, News, Kasaragod, Native, Mysore, Arrested, Cheating, Fraud, Gold, Jeweller, Owner, Car, Seized, Money, Kasargod resident arrested in Mysore for defrauding jewellery owner.
< !- START disable copy paste -->

Post a Comment