കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു


കാസര്‍കോട്: (www.kasargodvartha.com 02.08.2020) കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും ഹംപനക്കട്ടെയില്‍ സ്ഥിരതാമസക്കാരനുമായ കെ ഇ അബ്ദുര്‍ റസാഖ് മിസിനി (67) ആണ് മരിച്ചത്. ഹംപനക്കട്ടെയില്‍ വ്യാപാരിയായിരുന്നു. 
Kasaragod, news, Kerala, Mangalore, Death,  Kasaragod native died in Mangalore

പരേതരായ ടി എ ഇബ്രാഹിം- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ബീവി പടിഞ്ഞാര്‍, സുഹറ തെക്കില്‍. മക്കള്‍: സലീം, ഖലീല്‍, സിറാജുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), റസീന, സമീന, നൗഫല്‍ (എഞ്ചിനീയര്‍, ചെന്നൈ), നിസാമുദ്ദീന്‍, നൗഷീദ (ഇരുവരും എഞ്ചിനീയര്‍മാര്‍). മരുമക്കള്‍: സംഷാദ്, നസ് രിയ, ഷഹസിയ, അഷ്‌റഫ് മാളിക, നൂറുദ്ദീന്‍, ഹാഷിം ദുബൈ, റിസ് വാന, ആഇശ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ മിസിനി, നഫീസ, ഫാത്വിമ, പരേതരായ മുഹമ്മദ്, ആമിന, ആഇശ. 

ഏവര്‍ക്കും പ്രിയങ്കരനായിരുന്നു അബ്ദുര്‍ റസാഖ്. സുഹൃത്തുക്കള്‍ മംഗളൂരുവില്‍ എന്താവശ്യത്തിനെത്തിയാലും റസാഖിന്റെ അകമഴിഞ്ഞ സഹായം ലഭിക്കുമായിരുന്നു. അതുകൊണ്ടു തന്നെ റസാഖിന്റെ മരണം ഞെട്ടലോടെയാണ് കുടുംബവും സുഹൃത്തുക്കളും കേട്ടത്. 

Keywords: Kasaragod, news, Kerala, Mangalore, Death,  Kasaragod native died in Mangalore