ക്വാറന്റൈൻ പൂര്‍ണമായി ഒഴിവാക്കി കര്‍ണാടക; ഇനി അതിര്‍ത്തികളില്‍ പരിശോധനയുമില്ല

ബെംഗളുരു: (www.kasargodvartha.com 24.08.2020) കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ പൂർണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്റൈൻ ആണ് ഒഴിവാക്കിയത്. സേവാ സിന്ധു പോർട്ടലിൽ രജിസ്ട്രേഷനും ഇനി ആവശ്യമില്ലെന്നും സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാന അതിർത്തികൾ, ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളിൽ ക്വാറന്റൈൻ മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു.കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ എത്തിയാൽ വീടുകളിൽ ഇരുന്ന് വേഗത്തിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്നു. 


Keywords: Karnataka, News, COVID-19, Check-post, Trending,  Karnataka completely excludes quarantine; No more border checks
< !- START disable copy paste -->

Post a Comment

Previous Post Next Post