ഹരീഷിൻ്റെ കൊലപാതകം നാടിനെ നടുക്കി; യാത്രയായത് ആദ്യത്തെ കൺമണിയെ കാണും മുമ്പ്

ഹരീഷിൻ്റെ കൊലപാതകം നാടിനെ നടുക്കി; യാത്രയായത് ആദ്യത്തെ കൺമണിയെ കാണും മുമ്പ്

കുമ്പള: (www.kasargodvartha.com 18.08.2020) കുമ്പള നായ്ക്കാപ്പിൽ ഓയിൽ മിൽ തൊഴിലാളിയായ ഹരീഷ് (38) ൻ്റെ കൊലപാതകം നാടിനെ നടുക്കി. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഹരീഷ് വീടിനടുത്തുള്ള വഴിയിൽ കൊല്ലപ്പെട്ടത്.

നായ്ക്കാപ്പിലെ ഓയിൽ മില്ലിലെ ജോലിക്കാരനാണ് ഹരീഷ്. 15 വർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു. ഹരീഷിന് പറയത്തക്ക ശത്രുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

Kerala, News, Kasargod, Kumbala, Murder, Hareesh, House, Worker,  Death, Police, Hospital, Investigation, Hareesh Murder; Police started investigation.

രണ്ട് ദിവസം മുമ്പ് ഓയിൽ മില്ലിൽ ചുമട്ടിറക്കുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി അടിപിടിയുണ്ടായതായി പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻ്റെ സംശയം.

ഒരു വർഷം മുമ്പാണ് ഹരീഷ് വിവാഹിതനായത്. ഭാര്യ യശ് വന്തി അഞ്ച് മാസം ഗർഭിണിയാണ്. ആദ്യത്തെ കൺമണിയെ കാണും മുമ്പാണ് ഹരീഷ് കൊലക്കത്തിക്ക് ഇരയായിരിക്കുന്നത്.

പോലീസ് കൊലയാളികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.

Hareesh Murder; Police started investigation.

Hareesh Murder; Police started investigation.


Keywords: Kerala, News, Kasargod, Kumbala, Murder, Hareesh, House, Worker,  Death, Police, Hospital, Investigation, Hareesh Murder; Police started investigation.
< !- START disable copy paste -->


0 Comments: