കാസർകോട്ടെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി

കാസർകോട്ടെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി

കാസർകോട്: (www.kasargodvartha.com 01.08.2020) കാസർകോട്ടെ അഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങൾ കൂടി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗി സൗഹൃദ പരിചരണം സാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി രോഗികള്‍ക്ക് ആശുപത്രികളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച പദ്ധതിയാണ് ആർദ്രം.

ചെമ്മനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച് സി ചട്ടഞ്ചാൽ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച് സി മൗക്കോട്, പടന്ന ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച് സി പടന്ന, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ ഉള്ള എഫ് എച്ച് സി ഉടുമ്പുന്തല, വലിയപറമ്പ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച് സി വലിയപറമ്പ എന്നിവയാണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ഓഗസ്റ് 3 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി പുതിയ ആർദ്രം സെന്ററുകളെ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷയായിരിക്കും.

സായാഹ്ന ഓ പി സേവനം, ലബോറട്ടറി സേവനങ്ങൾ, ജന സൗഹൃദ ഭൗതിക സാഹചര്യങ്ങൾ, ശിശു സൗഹൃദ ഇമ്മ്യൂണൈസേഷൻ റൂം, അവശ്യമരുന്നുകളുടെ തുടരെയുള്ള ലഭ്യത, ആശ്വാസ് ക്ലിനിക് -  മാനസികാരോഗ്യ ക്ലിനിക്, ശ്വാസ കോശ രോഗങ്ങൾക്കുള്ള ശ്വാസ് ക്ലിനിക് എന്നിവ കുടുംബരോഗ്യ കേന്ദ്രങ്ങളുടെ സവിശേഷതയാണ്.

രണ്ടാം ഘട്ടത്തിൽ ജില്ലക്ക് അനുവദിക്കപ്പെട്ടിട്ടുള്ള 22 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഉൾപെടുന്നവയാണ് ഇവ.

ഫണ്ട് വിനിയോഗം കണക്കുകൾ 

1. എഫ് എച്ച് സി ചട്ടഞ്ചാൽ

നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം): Rs.15,50,000/-
തദ്ദേശ സ്വയംഭരണ വകുപ്പ്: 6,00,000/-
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി: 6,00,000/-

2. എഫ് എച്ച് സി മൗക്കോട് 

എൻ എച്ച് എം: Rs.15,50,000/-

3. എഫ് എച്ച് സി പടന്ന

എൻ എച്ച് എം: 15,50,000/-

4. എഫ് എച്ച് സി ഉടുമ്പുന്തല

എൻ എച്ച് എം: 15,50,000
തദ്ദേശ സ്വയംഭരണ വകുപ്പ്: 25lakh

5. എഫ് എച്ച് സി വലിയപറമ്പ

ദേശീയാരോഗൃദൗത്യം 15,50,000/-
എംഎൽഎ 20,00,000/- (വർക്ക് പുരോഗമിക്കുന്നു)Keywords: Hospital, Kasaragod, Kerala, news, Patient's, Family, centre, Five more family health Centres in Kasargode included in the Ardram project