Join Whatsapp Group. Join now!
Aster MIMS 10/10/2023

പതിവ് പല്ലവി, കുഴിയുണ്ട് സൂക്ഷിക്കുക! യാത്രക്കാരുടെ നടുവൊടിച്ച് ഇത്തവണയും കെ എസ് ടി പി റോഡില്‍ 'ഗര്‍ത്തങ്ങള്‍'

ചന്ദ്രഗിരി റോഡിലാണ് കാലവര്‍ഷം കനത്തതോടെ വലിയ കുഴികള്‍ രൂപപ്പെട്ടത് Craters on KSTP road again

കാസര്‍കോട്: (www.kasargodvartha.com 02.08.2020) യാത്രക്കാരുടെ നടുവൊടിച്ച് ഇത്തവണയും കെ എസ് ടി പി റോഡില്‍ 'ഗര്‍ത്തങ്ങള്‍' രൂപപ്പെട്ടു. ചന്ദ്രഗിരി റോഡിലാണ് കാലവര്‍ഷം കനത്തതോടെ വലിയ കുഴികള്‍ രൂപപ്പെട്ടത്. കഴിഞ്ഞ വര്‍ഷവും കുഴികള്‍ രൂപപ്പെട്ട് അറ്റകുറ്റപ്പണി നടത്തിയ അതേസ്ഥലത്താണ് വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ കുഴിയില്‍ വീണ് രണ്ടു കഷ്ണമായി. യാത്രക്കാരന്‍ പരിക്കുകളോടെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 


രാത്രികാലങ്ങളില്‍ കുഴി ശ്രദ്ധയില്‍പെടാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ് നന്നാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Keywords: Kasaragod, Kerala, News, Road-damage, Chandrigiri, Ksdp, Craters on KSTP road again