വിവാഹത്തിൽ പങ്കെടുത്ത 5 പേർക്ക് കോവിഡ്; ശനിയാഴ്ച മാത്രം 18 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മംഗൽപാടിയിൽ പുതിയ ക്ലസ്റ്റർ രൂപീകരിക്കും; മധൂരിലും കുമ്പളയിലും സമൂഹ വ്യാപന ആശങ്ക കൂടുന്നു

വിവാഹത്തിൽ പങ്കെടുത്ത 5 പേർക്ക് കോവിഡ്; ശനിയാഴ്ച മാത്രം 18 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മംഗൽപാടിയിൽ പുതിയ ക്ലസ്റ്റർ രൂപീകരിക്കും; മധൂരിലും കുമ്പളയിലും സമൂഹ വ്യാപന ആശങ്ക കൂടുന്നു

കാസർകോട്: (www.kasargodvartha.com 01.08.2020) വിവാഹത്തിൽ പങ്കെടുത്ത അഞ്ച് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മംഗൽപാടിയിൽ പുതിയ ക്ലസ്റ്റർ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സൂചിപ്പിച്ചു.

ശനിയാഴ്ച മാത്രം 18 കോവിഡ് കേസുകളാണ് മംഗൽപ്പാടി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച 23 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മധൂരിലും 18 കേസുകൾ റിപ്പോർട്ട് ചെയ്ത കുമ്പളയിലും സമൂഹ വ്യാപന ആശങ്ക കൂട്ടുകയാണ്.

Kasaragod, Kerala, News, Madhur, Kumbala, COVID-19, Trending, COVID community spread concerns in Madhur and Kumbala


കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് 
കയ്യൂര്‍ ചീമേനി പഞ്ചായത്ത് - 2
മംഗല്‍പാടി പഞ്ചായത്ത് - 18
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് - 10
കാസര്‍കോട് നഗരസഭ- 7
പടന്ന പഞ്ചായത്ത്- ഒന്ന്
മഞ്ചേശ്വരം പഞ്ചായത്ത് - 10
വോര്‍ക്കാടി പഞ്ചായത്ത്- 6
മീഞ്ച പഞ്ചായത്ത് - 4
കുമ്പള പഞ്ചായത്ത്- 18
ചെങ്കള പഞ്ചായത്ത്- 12
ചെറുവത്തൂര്‍ പഞ്ചായത്ത്- 1
നീലേശ്വരം നഗരസഭ- 3
ചെമ്മനാട് പഞ്ചായത്ത് - 8
ബദിയടുക്ക പഞ്ചായത്ത്- 4
എന്‍മകജെ പഞ്ചായത്ത്- 1
പൈവളിക പഞ്ചായത്ത് - 2
തൃക്കരിപ്പൂര്‍ പഞ്ചായത്ത്- 3
പുത്തിഗെ പഞ്ചായത്ത്- 4
ബേഡഡുക്ക പഞ്ചായത്ത്- 2
ഉദുമ പഞ്ചായത്ത്- 10
കുറ്റിക്കോല്‍ പഞ്ചായത്ത്- 1
കാഞ്ഞങ്ങാട് നഗരസഭ- 1
അജാനൂര്‍ പഞ്ചായത്ത്- 1
പുല്ലൂര്‍-പെരിയ പഞ്ചായത്ത്- 1

ഒരു ദിവസം തന്നെ ഇത്രയും കൂടുതൽ രോഗികൾ ജില്ലയിൽ ഇത് ആദ്യമാണ്. ജില്ലയിൽ 11 ക്ലസ്റ്ററുകളാണ് നിലവിലുണ്ടായിരുന്നത്. കുഞ്ചത്തൂർ പ്രിയദർശിനി ലാബ് ക്ലസ്റ്റർ ഒഴിവാക്കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Madhur, Kumbala, COVID-19, Trending, COVID community spread concerns in Madhur and Kumbala