city-gold-ad-for-blogger
Aster MIMS 10/10/2023

ഹാർബറിൽ ആൾക്കൂട്ട മത്സ്യവിൽപ്പനയെന്ന് പരാതി; കോവിഡ് നിയമങ്ങൾ കാറ്റിൽ പറത്തുന്നു

നീലേശ്വരം: (www.kasargodvartha.com 01.08.2020) നീലേശ്വരം തൈക്കടപ്പുറം ഹാർബറിൽ ആൾക്കൂട്ടമത്സ്യ വില്പനയെന്ന് പരാതി ഉയരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവിടെ ആൾക്കൂട്ട മത്സ്യ വില്പന തകൃതിയായി നടക്കുന്നത്.

മത്സ്യ വിൽപനക്കാരും വീടുകളിലേക്ക് വാങ്ങി കൊണ്ടു പോകുന്നവരും അടങ്ങുന്ന വലിയ ആൾക്കൂട്ട വില്പനയാണ് ഇവിടെ നടക്കുന്നത്.
 ഹാർബറിൽ ആൾക്കൂട്ട മത്സ്യവിൽപ്പനയെന്ന് പരാതി; കോവിഡ് നിയമങ്ങൾ കാറ്റിൽ പറത്തുന്നു

ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ഇതര ജില്ലകളിൽ നിന്നുള്ള ബോട്ടുകളും ചെറു വള്ളങ്ങളും കൂടാതെ മഞ്ചേശ്വരം, കുമ്പള, കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള യാനങ്ങളടക്കം മീനുമായി ഹാർബറിലെത്തിയതോടെ ശനിയാഴ്ച വൻ ജനത്തിരക്കാണ് തൈക്കടപ്പുറം ഹാർബറിൽ അനുഭവപ്പെട്ടത്.

ഓട്ടോ റിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി മത്സ്യ തൊഴിലാളികളും പൊതുജനങ്ങളും എത്തിത്തുടങ്ങിയതോടെ ബോട്ട്‌ജെട്ടിയും പരിസരവും ജനനിബിഢമായി മാറി.

കടൽക്ഷോഭം കുറവായതിനാലാണ് ബോട്ടുകളും യാനങ്ങളും തൈക്കടപ്പുറം ജെട്ടിയിൽ അടുപ്പിച്ചത്.

നേരത്തെ അനുമതിയില്ലാതെ മത്സ്യബന്ധനത്തിനും വിൽപനയ്ക്കുമെതിരെ പത്ത്‌ തൊഴിലാളികൾക്കെതിരെ നീലേശ്വരം പോലീസ്‌ കേസെടുത്തിരുന്നെങ്കിലും ശനിയാഴ്ച വീണ്ടും ആൾക്കൂട്ടമെത്തിയത്‌ പോലീസിനെ വലച്ചിട്ടുണ്ട്‌.

നാട്ടുകാർ പോലീസിൽ വിവരമറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെ. പോലീസ്‌ ഇടപെട്ട്‌ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാത്ത പക്ഷം റോഡ്‌ അടക്കുന്നത്‌ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക്‌ ഇടയാകാൻ സാധ്യതയുണ്ട്.

Keywords:  Nileshwaram, news, Kerala, Harber, COVID-19, fish, complaint, Sale, Complaint against mob selling fish in the harbor

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL