അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് ജില്ലയില്‍ ഓഗസ്റ്റ് 6 വരെ ഓറഞ്ച് അലേര്‍ട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് ജില്ലയില്‍ ഓഗസ്റ്റ് 6 വരെ ഓറഞ്ച് അലേര്‍ട്ട്


കാസര്‍കോട്: (www.kasargodvartha.com 02.08.2020) ഓഗസ്റ്റ് മൂന്ന് മുതല്‍ ആറു വരെ കാസര്‍കോട് ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. 
Keywords: Kasaragod, Kerala, News, Rain, District, Orange alert, Chance of heavy rain; Orange alert till August 6 in Kasargod district