city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനും ഫാഷന്‍ ഗോള്‍ഡ് ഡയറക്ടര്‍മാര്‍ക്കുമെതിരെ മൂന്ന് വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.08.2020) മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനും ഫാഷന്‍ ഗോള്‍ഡ് ഡയരക്ടര്‍മാര്‍ക്കുമെതിരെ മൂന്ന് വഞ്ചനാ കേസുകള്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്തു.

സ്വര്‍ണ്ണ കടയിലേക്ക് നിക്ഷേപമായി വാങ്ങിയ തുക തിരിച്ചു നല്‍കിയില്ലെന്ന പരാതിയിലാണ് കേസെന്ന് ചന്തേര പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ചെറുവത്തൂര്‍ കാടങ്കോട്ടെ അബ്ദുല്‍ ഷുക്കൂര്‍, പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിനികളായ ആരിഫ, സുഹറ എന്നിവരുടെ പരാതികളിലാണ് കേസെടുത്തത്.

ആരിഫയും സുഹറയും മൂന്ന് ലക്ഷം രൂപയാണ് സ്വര്‍ണ്ണ കടയിലേക്ക് നിക്ഷേപമായി നല്‍കിയത്. അബ്ദുള്‍ ഷുക്കൂര്‍ കൂടുതല്‍ തുക നിക്ഷേപമായി നല്‍കിയിട്ടുണ്ട്.

മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനും ഫാഷന്‍ ഗോള്‍ഡ് ഡയറക്ടര്‍മാര്‍ക്കുമെതിരെ മൂന്ന് വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ചെറുവത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്വര്‍ണ്ണകടയുടെ ചെയര്‍മാനായിരുന്നു ഖമറുദ്ദീന്‍. സ്വര്‍ണ്ണ കടയുടെ എം ഡി ആയ ചന്തേരയിലെ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതികളാണ്.

സ്വര്‍ണ്ണ വ്യാപാരം നഷ്ടത്തിലായതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ കടകള്‍ അടച്ചു പൂട്ടിയിരുന്നു. പലര്‍ക്കും നിക്ഷേപതുക തിരിച്ചുനല്‍കിയെങ്കിലും നിരവധി പേര്‍ക്ക് പണം കിട്ടാനുണ്ടെന്നാണ് വിവരം.

ഇതിനിടയിലാണ് മൂന്ന് പേരുടെ പരാതിയില്‍ എം എല്‍ എയ്ക്കും മറ്റുമെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 420 വകുപ്പ് പ്രകാരം വഞ്ചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് ചന്തേര പോലീസ് പറഞ്ഞു.


Keywords: Kasaragod, Trikaripur, Kerala, News, MLA, Gold, Police, Case, case registered three fraud cases against MC Kamarudheen and Fashion Gold directors

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL