Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വര്‍ണ്ണകള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണോ കേരളാ മോഡലെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടി ഭൂപേന്ദ്ര യാദവ്

സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണോ ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡലെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് Bhupendra Yadav asks whether Kerala model is complicit in gold smuggling #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 01.08.2020) സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണോ ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡലെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്. ലോകമെങ്ങും കൊറോണക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ കേരള മുഖ്യമന്ത്രി സ്വര്‍ണ്ണക്കള്ളക്കടത്തിന് സഹായം നല്‍കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആന്നാവശ്യപ്പെട്ട് ബി ജെ പി ആസ്ഥാനത്ത്  ഒ രാജഗോപാല്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം വീഡിയൊ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ അഴിമതി ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്.

 ലാവ് ലിന്‍ കേസിനെക്കാള്‍ ഗുരുതരമായതാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ്  മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസില്‍ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ടാണ് അന്താരാഷ്ട്ര കള്ളക്കടത്തുകാര്‍ക്കായി  ഇടപെട്ടത്. മന്ത്രി കെ ടി ജലീല്‍ സംശയത്തിലാണ്. എല്ലാ ചട്ടങ്ങളും മറികടന്നാണ് മന്ത്രി ഇവരോട് അടുപ്പത്തിലായത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം. ഇതെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാണമെന്ന് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
Thiruvananthapuram, news, Kerala, gold, BJP, COVID-19, Bhupendra Yadav asks whether Kerala model is complicit in gold smuggling

സിപിഎം ആയുധം ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ നേരിടുകയാണ്. നിരവധി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. രക്തപ്പുഴ ഒഴുക്കി ബിജെപിയെ ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. ത്രിപുരയി ലും ബംഗാളിലും സംഭവിച്ചതാണ് കേരളത്തിലും സി പി എമ്മിനെ കാത്തിരിക്കുന്നത്. അഴിമതിയുടെ ആള്‍രൂപമായ പിണറായി വിജയന്‍ കൊറോണ കാലത്ത് 'പി ആര്‍ വര്‍ക്ക് ' നടത്തുകയും കള്ളക്കടത്തിന് സഹായം നല്‍കുകയുമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നത് രാജ്യത്തിനാകെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സി.പി.എം നിയമസഹായം നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകര്‍ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കേസ് നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ സി.പി.എം ബന്ധമുള്ള അഭിഭാഷകര്‍ വാദിക്കുന്നത്. കേരള പൊലീസിന്റെ സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്. തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന കാര്യാലയത്തിലെ വേദിയില്‍ നിലവിളക്ക് തെളിയിച്ചാണ് ഒ.രാജഗോപാല്‍ ഉപവാസം തുടങ്ങിയത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി കരമന ജയന്‍ നന്ദിയും പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ്, സംസ്ഥാന ട്രഷറര്‍ ജെ ആര്‍ പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സി ശിവന്‍കുട്ടി, എസ് സുരേഷ്, വൈസ് പ്രസിഡന്റ് വി ടി രമ, ഡോ പി പി വാവ തുടങ്ങിയവരും സംബന്ധിച്ചു.


Keywords: Thiruvananthapuram, news, Kerala, gold, BJP, COVID-19, Bhupendra Yadav asks whether Kerala model is complicit in gold smuggling