പഴവും ചോറും നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചയച്ചു; നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം


ആലുവ: (www.kasargodvartha.com 02.08.2020) ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കടുങ്ങല്ലൂരില്‍ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുഞ്ഞ് നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും അയച്ചു. പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടു. രാത്രിയോടെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു. കുഞ്ഞിന്റെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Aluva, news, Kerala, Top-Headlines, hospital, Treatment, Health-minister, 3 year old child died denied treatment in Aluva

കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും, സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Aluva, news, Kerala, Top-Headlines, hospital, Treatment, Health-minister, 3 year old child died denied treatment in Aluva
Previous Post Next Post