ബൊലേറോ ജീപ്പില്‍ കഞ്ചാവ് കടത്ത്; രണ്ടംഗ സംഘം അറസ്റ്റില്‍

ബൊലേറോ ജീപ്പില്‍ കഞ്ചാവ് കടത്ത്; രണ്ടംഗ സംഘം അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 02.08.2020) ബൊലേറോ ജീപ്പില്‍ കഞ്ചാവ് കടത്ത്. രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ സ്വദേശികളായ മഅ്‌റൂഫ് (32), റമീസ് (32) എന്നിവരെയാണ് ടൗണ്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 

സി ഐ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനപരിശോധനയ്ക്കിടെ കറന്തക്കാട് വെച്ച് ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഘം പിടിയിലായത്. ജീപ്പില്‍ ഒളിപ്പിച്ച നിലയില്‍ 2.400 കി.ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.


SUMMARY: 2 arrested with Ganja; Bolero taken to custody