വീണ്ടും ഞെട്ടിച്ച് കാസർകോട്; ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 153 പേരിൽ 151 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി; ഹോട്സ്പോട്ടുകളിൽ ഏഴും കാസർകോട്ട്

വീണ്ടും ഞെട്ടിച്ച് കാസർകോട്; ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 153 പേരിൽ 151 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി; ഹോട്സ്പോട്ടുകളിൽ ഏഴും കാസർകോട്ട്

കാസർകോട്: (www.kasargodvartha.com 01.08.2020) ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 153 പേരിൽ 151 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി. ജില്ലയിൽ പ്രതിദിനം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം ജില്ലയിൽ 28 പേരാണ് രോഗമുക്തി നേടിയത്.

പരവനടുക്കം സി എഫ് എല്‍ ടിയില്‍ നിന്ന് മൂന്ന്  പേരും, പടന്നക്കാട് കാര്‍ഷിക കോളേജ് സി എഫ് എല്‍ ടിയില്‍ നിന്ന് നാല്  പേരും, സി യു കെ  ഓള്‍ഡ് ക്യാമ്പസ് സി എഫ് എല്‍ ടിയില്‍ നിന്ന് 11 പേരും, വിദ്യാനഗര്‍ സിഎഫ് എല്‍ ടിസിയില്‍ നിന്ന് 10  പേര്‍ക്കും  കോവിഡ് നെഗറ്റീവായി.
7 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്.

പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17)

പുത്തിഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16)

ഉദുമ (2, 6, 11, 16, 18)

വലിയ പറമ്പ (6, 7, 10)

വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10)

വെസ്റ്റ് എളേരി (14).


Keywords: Kasaragod, Kerala, News, District, COVID-19, Top-Headlines, Trending, 153 COVID positive cases in Kasaragod