Join Whatsapp Group. Join now!
Aster MIMS 10/10/2023

വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക; 'ജനരോഷം' സംഘടിപ്പിച്ച് സി പി എം

വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി എം നേതൃത്വത്തില്‍ Kasaragod, Kerala, news, CPM, cash, Waqaf land issue; CPM protest conducted
കാസര്‍കോട്: (www.kasargodvartha.com 01.07.2020) വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി എം നേതൃത്വത്തില്‍ ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ ജനരോഷം പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയയുടെ ആറുകോടി രൂപ വിലയുള്ള മുസ്ലിം പള്ളിയുള്‍പ്പെടെ കൈക്കലാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നു.

ജ്വല്ലറിയുടെ മറവിലും മംഗളൂരുവിലെ ഒരുസ്വകാര്യ ആശുപത്രിയുടെ പേരിലും തൃക്കരിപ്പൂരിലും പടന്നയിലും അണ്‍ എയ്ഡഡ് കോളേജിന്റേയും സ്‌കൂളിന്റെയും പേരിലും നൂറിലേറെ കോടിയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. മുസ്ലീം ലീഗ് നേതാക്കളും ജനപ്രതിനിധികളുമായ എം സി ഖമറുദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ബാവ തുടങ്ങിയ ജനപ്രതിനിധികളെ ജനരോഷത്തില്‍ വിചാരണ ചെയ്തു.

നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷനില്‍ കേന്ദ്ര കമ്മറ്റിയംഗം പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കെ വി ദാമോദരന്‍ അധ്യക്ഷനായി. പി സി സുബൈദ, കൊട്ടറ വാസുദേവ്, എം രാജന്‍, പ്രൊഫ. കെ പി ജയരാജന്‍, പാറക്കോല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി കെ രവി സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരില്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമന്‍ അധ്യക്ഷനായി. എം വി കോമന്‍ നമ്പ്യാര്‍, കെ വി ജനാര്‍ദനന്‍, എം രാമചന്ദ്രന്‍, ടി വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി എ റഹ്മാന്‍  സ്വാഗതം പറഞ്ഞു. ഉപ്പളയില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. അബ്ദുര്‍ റസാഖ് ചിപ്പാര്‍ സ്വാഗതം പറഞ്ഞു. ചെര്‍ക്കളയില്‍ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പൈക്കം ഭാസ്‌കരന്‍ അധ്യക്ഷനായി. പി ശിവപ്രസാദ്, സി വി കൃഷ്ണന്‍, കെ ജയകുമാരി എന്നിവര്‍ സംസാരിച്ചു. അബ്ദുര്‍ റഹ്മാന്‍ ധന്യവാദ് സ്വാഗതം പറഞ്ഞു.  ചട്ടഞ്ചാലില്‍ ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ അധ്യക്ഷനായി. പി പി മുഹമ്മദ് റാഫി, പി കെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ഇ കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.


കുമ്പളയില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ ആര്‍ ജയാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡി സുബ്ബണ്ണ ആള്‍വ അധ്യക്ഷനായി. അഡ്വ. സി ഷുക്കൂര്‍,  ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവന്‍, എം ശങ്കര്‍റൈ, കെ കെ അബ്ദുല്ലക്കുഞ്ഞി, നാസറുദീന്‍ മലങ്കര എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി എ സുബൈര്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാകമ്മിറ്റി അംഗം എം സുമതി ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ അധ്യക്ഷനായി. കെ ഭാസ്‌കരന്‍, എം രാമന്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത് ജില്ലാകമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സിജിമാത്യു അധ്യക്ഷനായി. ടി എം എ കരീം, കെ ശങ്കരന്‍, ബി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം മാധവന്‍ സ്വാഗതം പറഞ്ഞു.
 എളേരി കുന്നുംകൈയില്‍ ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടന്‍ അധ്യക്ഷനായി. കെ പി നാരായണന്‍ സ്വാഗതം പറഞ്ഞു.

പാണത്തൂരില്‍ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, പി തമ്പാന്‍, എം സി മാധവന്‍ എന്നിവര്‍ സംസാരിച്ചു. പി മോഹന്‍കുമാര്‍ സ്വഗതം പറഞ്ഞു. കോട്ടച്ചേരിയില്‍ എം രാജഗോപാലന്‍  എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂലകണ്ടം പ്രഭാകരന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി അപ്പുക്കുട്ടന്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി  കെ രാജ്മോഹന്‍ സ്വാഗതം പറഞ്ഞു. പടന്നയില്‍ ജില്ല സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ മുരളി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി ഗോവിന്ദന്‍, കെ പി വത്സലന്‍ എന്നിവര്‍ സംസാരിച്ചു. ടി പി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.  പടുപ്പില്‍ ജില്ലാ കമ്മിറ്റി അംഗം ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എം അനന്തന്‍ അധ്യക്ഷനായി. റിയാസ് അമലടുക്കം സംസാരിച്ചു. സി ബാലന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, news, CPM, cash, Waqaf land issue; CPM protest conducted
  < !- START disable copy paste -->